Friday, September 20, 2024

HomeWorldലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി; യുദ്ധ പ്രഖ്യാപനമെന്ന് ഹിസ്ബുള്ള തലവൻ

ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി; യുദ്ധ പ്രഖ്യാപനമെന്ന് ഹിസ്ബുള്ള തലവൻ

spot_img
spot_img

പേജർ, വാക്കി ടോക്കി സ്ഫോന പരമ്പരകളുടെ ഭീതിയൊഴിയുന്നതിന് മുൻപേ ലെബനനിൽ വ്യാമാക്രമണം നടത്തി ഇസ്രയേൽ. ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുകൊണ്ട് ഇസ്രയേൽ ഡിഫൻസ് ഫോഴ്സാണ് വ്യാഴാഴ്ച വ്യോമാക്രമണത്തിന് തുടക്കമിട്ടത്.

ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറൽ സയ്യിദ് ഹസൻ നാസറല്ല ടെലിവിഷനിലൂടെ ജനങ്ങള അഭിസംഭോദന ചെയതതിന്റെ തൊട്ടു മുൻപാണ് ആക്രമണം ഉണ്ടായത്. തെക്കൻ ലെബനനിലാണ് ഇസ്രയേൽ വ്യേമാക്രമണം നടത്തിയത്. ഇസ്രായേലിന്റെ ആക്രമണം യുദ്ധ പ്രഖ്യാപനമാണെന്ന് ഹസ്ൻ നാസറല്ല പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ലെബനനിൽ നടന്ന പേജർ, വാക്കി ടോക്കി സ്ഫോന പരമ്പരകളിൽ 25 പേർ കൊല്ലപ്പെടുകയും 600 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനങ്ങളെ തുടർന്ന് സംശയകരമായ ഇലക്ട്രോണിക്ക് ഉപകരണണങ്ങൾ ലെബനൻ സൈന്യം നശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

പേജർ, വാക്കി ടോക്കി സ്ഫോന പരമ്പരകൾക്കു പിന്നിൽ ഇസ്രായേലാണെന്നാണ് ഹിസ്ബുള്ള തലവൻ ഹസൻ നാസറല്ലയുടെ ആരോപണം. അതേസമയം സംഭവം എറ്റെടുക്കുകയോ ആരോപണം തള്ളിക്കളയുകയോ ചെയ്യാതെ ഇസ്രയേൽ മൌനം പാലിക്കുകയാണ്. ഇസ്രയോൽ ചാര സംഘടനയായ മൊസാദിന്റെ നേതൃത്വത്തിലാണ് സ്ഫോടനങ്ങൾ നടത്തിയതെന്നാണ് വിവിധ സുരക്ഷാ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം പ്രദേശത്തെ സംഘർഷാവസ്ഥ നിയന്ത്രിക്കാൻ ഇരു വിഭാഗങ്ങളും സംയമനം പാലിക്കണമെന്ന് യു.എസും യുകെയയും ആവശ്യപ്പെട്ടു. നയതന്ത്ര പരമായ പരിഹാരം യു എസ് മുന്നോട്ടു വച്ചപ്പോൾ ഇസ്രയേലും ഹിസ്ബുള്ളയും തമ്മിൽ എത്രയും പെട്ടന്ന് വെടിനിർത്തൽ ഉണ്ടാകണമെന്ന് ബ്രിട്ടൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ ഒക്ടോബറിൽ ഗാസ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ ഇസ്രായേലും ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയും അതിർത്തി കടന്നുള്ള കടുത്ത സംഘർഷങ്ങളിലാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments