Friday, October 18, 2024

HomeWorldമാര്‍പാപ്പയുടെ ലക്‌സംബര്‍ഗ്, ബല്‍ജിയം സന്ദര്‍ശനത്തിന് തുടക്കം

മാര്‍പാപ്പയുടെ ലക്‌സംബര്‍ഗ്, ബല്‍ജിയം സന്ദര്‍ശനത്തിന് തുടക്കം

spot_img
spot_img

ബര്‍ലിന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ലക്‌സംബര്‍ഗ്, ബല്‍ജിയം സന്ദര്‍ശനത്തിന് തുടക്കം. ലക്‌സംബര്‍ഗിലെത്തുന്ന മാര്‍പാപ്പ ലക്‌സംബര്‍ഗിന്റെ തലവന്‍ ഗ്രാന്‍ ഡ്യൂക്ക് ഹെന്റി, പ്രധാനമന്ത്രി, പൗരസമൂഹപ്രതിനിധി തുടങ്ങിയവരുമായി കൂടിക്കാഴ്ച്ച നടത്തും. വ്യഴാഴ്ച വൈകുന്നേരം ലക്‌സംബര്‍ഗിലെ നോത്രെദാം കത്തീഡ്രലില്‍ കത്തോലിക്കാ സമൂഹത്തെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് ബല്‍ജിയത്തിലേക്ക് യാത്രയാവും.

27 ന് ബര്‍ജിയം രാജാവുമായും പ്രധാനമന്ത്രിയുമായും കൂടിക്കാണും. 28 ന് ലുവൈന്‍ കത്തോലിക്കാ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളും അധ്യാപകരുമായും കൂടിക്കാഴ്ച്ച നടത്തും. 29 ന് ബ്രസല്‍സിലെ കിങ് ബൗദോവിന്‍ സ്റ്റേഡിയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് വത്തിക്കാനിലേക്ക് മടങ്ങും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments