Friday, November 22, 2024

HomeWorldMiddle Eastഹിസ്ബുല്ല തലവൻ ഹസൻ നസ്റുല്ലയുടെ കൊലപാതകം: ഇസ്രായേലിനെ രൂക്ഷമായി വിമർശിച്ച് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല...

ഹിസ്ബുല്ല തലവൻ ഹസൻ നസ്റുല്ലയുടെ കൊലപാതകം: ഇസ്രായേലിനെ രൂക്ഷമായി വിമർശിച്ച് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ

spot_img
spot_img

തെഹ്റാൻ: ഹിസ്ബുല്ല തലവൻ ഹസൻ നസ്റുല്ല കൊല്ലപ്പെട്ടെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ഇസ്രായേലിനെ രൂക്ഷമായി വിമർശിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ. ലബനാനിലെ കനത്ത ആക്രമണം സയണിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂരമായ സ്വഭാവം വെളിപ്പെടുത്തിയിരിക്കുകയാണെന്ന് ‘എക്സി’ൽ പങ്കുവെച്ച പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു. ഗസ്സയിലെ ഇസ്രായേൽ ആക്രമണം ക്രിമിനൽ കുറ്റമാണെന്ന് പറഞ്ഞ ഖാംനഈ, ഈ ഘട്ടത്തിൽ ലബനാനും ഹിസ്ബുല്ലക്കുമൊപ്പം നിൽക്കാൻ ലോക മുസ്‍ലിംകളോട് ആഹ്വാനം ചെയ്തു.

സ്ത്രീകളെയും കുട്ടികളെയും സാധാരണക്കാരെയും കൂട്ടക്കൊല ചെയ്യുന്നതിലൂടെ ഹിസ്ബുല്ലയുടെ ശക്തമായ ഘടനയിൽ ഒരു കോട്ടവും വരുത്താൻ സയണിസ്റ്റ് ക്രിമിനലുകൾക്ക് കഴിയില്ല. പ്രതിരോധിക്കാൻ കഴിയാത്ത ലബനാനിലെ ജനങ്ങളെ കൊല്ലുന്നത് ദീർഘവീക്ഷണമില്ലാത്തതും കൈയൂക്കുകൊണ്ട് ഭരിക്കുന്ന നേതാക്കളുടെ മണ്ടൻ നയവുമാണെന്ന് ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണ്. സയണിസ്റ്റ് രാജ്യം ഭരിക്കുന്ന ഭീകരസംഘം ഗസ്സയിൽ ഒരു വർഷം നീണ്ട ക്രിമിനൽ യുദ്ധത്തിൽനിന്ന് പാഠം പഠിക്കുന്നതിൽ പരാജയപ്പെട്ടു. മേഖലയിലെ എല്ലാ ചെറുത്തുനിൽപു ശക്തികളും പിന്തുണയുമായി ഹിസ്ബുല്ലക്ക് ഒപ്പം നിൽക്കുമെന്നും ഖാംനഈ കൂട്ടിച്ചേർത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments