ലാഹോര്‍ : പാകിസ്താന്റെ ചാരസംഘടനയ്‌ക്കെതിരെ ഭീഷണിയും മുന്നറിയിപ്പുമായി മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍.
തനിക്കറിയാവുന്ന നിരവധി രഹസ്യങ്ങളുണ്ടെന്നും അതൊന്നും പുറത്തുപറയാന്‍ തന്നെ നിര്‍ബന്ധിതനാക്കരുതെന്നുമാണ് ഐഎസ്‌ഐയ്‌ക്കെതിരെ ഇമ്രാന്റെ വെല്ലുവിളി.
ഇമ്രാന്‍ താനെല്ലാം തുറന്നുപറയും എന്ന് പറയുമ്ബോള്‍ സൂചന പാകിസ്താന്റെ ഔദ്യോഗിക രഹസ്യങ്ങള്‍ ഇമ്രാന്റെ കൈവശം ഉള്ളത് പുറത്താക്കുമെന്നു തന്നെയാണ്. എന്നാല്‍ തനിക്ക് രാജ്യത്തോട് സ്‌നേഹമുണ്ടെന്നും അതിനാല്‍ സംശയമനം പാലിക്കുകയാണെന്നുമാണ് ഇമ്രാന്‍ പ്രസംഗത്തിലൂടെ മുന്നറിയിപ്പ് നല്‍കിയത്.
പാക്് സൈനിക മേധാവിയും ഐഎസ്‌ഐ ഉദ്യോഗസ്ഥരും ഔദ്യോഗിക വസതിയില്‍ നേരിട്ടെത്തി ഭീഷണിയിലൂടെയാണ് ഇമ്രാനെക്കൊണ്ട് രാജിവെപ്പിച്ചതെന്നത് അന്താരാഷ്‌ട്ര വാര്‍ത്തയായതാണ്. ഭരണത്തില്‍ നിന്നിറങ്ങി പ്രതിപക്ഷ നേതാവായതോടെ ഇമ്രാന്‍ പ്രക്ഷോഭം ആരംഭിച്ചു. തന്നെ പാകിസ്താന്റെ രഹസ്യാന്വേഷണ വിഭാഗം നിരന്തരം വേട്ടയാടുകയാണെന്ന് പറഞ്ഞാണ് ഇമ്രാന്‍ ഖാന്‍ പൊതുപ്രസംഗത്തിലൂടെ ഐഎസ്‌ഐയെ വിമര്‍ശിക്കുന്നത്.
ഇമ്രാന്‍ നടത്തിയ പരാമര്‍ശം ഐഎസ്‌ഐയേക്കാള്‍ വെട്ടിലാക്കിയിരിക്കുന്നത് പാക് ഭരണകൂടത്തിനെ തന്നെയാണ്. ഇമ്രാന്‍ഖാന്റെ ഭരണകാലത്താണ് ഇന്ത്യയ്‌ക്കെതിരേയും അഫ്ഗാനെതിരേയും എല്ലാ ഭീകരാക്രമണവും നടന്നത്. ഭീകരരെ പരിശീലിപ്പിക്കുന്നതും മയക്കുമരുന്ന് കച്ചവടവും മനുഷ്യക്കടത്തുമടക്കം ആഗോള ഭീകരതയുടെ ചുക്കാന്‍ പിടിക്കുന്നതും പാക് സൈന്യവും ഐഎസ്‌ഐയുമാണ്. ഇന്ത്യയുടെ പരാതിയ്‌ക്ക് പിന്‍ബലമേകുന്ന വാക്കുകളാണ് ഇമ്രാന്റെ വായില്‍ നിന്നും വീണിരിക്കുന്നത്.
ഭരണകൂടത്തിനെതിരെ തുടര്‍ച്ചയായ പ്രക്ഷോഭവുമായി ഇമ്രാന്‍ നീങ്ങുകയാണ്. സൈന്യ ത്തിനും ഐഎസ്‌ഐയ്‌ക്കുമെതിരെ തിരിയുന്നത് സ്വയം ഇമ്രാന് തന്നെ തിരിച്ചടിയാകുമെന്ന സൂചനയാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ നല്‍കുന്നത്