Sunday, September 8, 2024

HomeWorldലഷ്‌കര്‍ തലവന് കനത്ത തിരിച്ചടി; മകനെ 'അജ്ഞാതര്‍' തട്ടിക്കൊണ്ടുപോയി കൊന്നതിന് പിന്നാലെ സുഹൃത്തിനേയും വെടിവെച്ച്‌...

ലഷ്‌കര്‍ തലവന് കനത്ത തിരിച്ചടി; മകനെ ‘അജ്ഞാതര്‍’ തട്ടിക്കൊണ്ടുപോയി കൊന്നതിന് പിന്നാലെ സുഹൃത്തിനേയും വെടിവെച്ച്‌ കൊന്നു

spot_img
spot_img

ഇസ്ലാമബാദ്: നിരോധിത ഭീകരസംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ സ്ഥാപകൻ ഹാഫീസ് സയീദിന് കനത്ത തിരിച്ചടി. ഹാഫിസ് സയീദുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന മുഫ്തി ഖൈസര്‍ ഫാറൂഖ് അഞ്ജാതരുടെ വെടിയേറ്റ് മരിച്ച വിവരമാണ് പുറത്ത് വന്നത്.

ഹാഫീസ് സയീദിന്റെ മകൻ കമാലുദ്ദീൻ സയീദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ വാര്‍ത്ത ഇന്നലെ പുറത്തുവന്നിരുന്നു. രണ്ട് സംഭവങ്ങളും ആഗോള ഭീകരനായ ഹാഫീസ് സയീദിന് വലിയ തിരിച്ചടിയായാണ് വിലയിരുത്തുന്നത്. മുഫ്തി ഖൈസര്‍ ഫാറൂഖിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം നിലവില്‍ ഒരു തീവ്രവാദ സംഘടനയും ഏറ്റെടുത്തിട്ടില്ല.

മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്ത ഇസ്ലാമിക കൊടും ഭീകരൻ ലഷ്‌കറിന്റെ മുതിര്‍ന്ന നേതാവ് ഹാഫീസ് സയീദ് നിലവില്‍ പാകിസ്താനിലാണ്. ഐക്യരാഷ്‌ട്രസഭയും ഹാഫീസിനെ ഭീകരനായി പ്രഖ്യാപിക്കുകയും 10 മില്യണ്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ഹാഫീസ് സയീദ് സ്ഥാപിച്ച ഭീകരസംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയെ 2001 ല്‍ അമേരിക്ക കരിമ്ബട്ടികയില്‍പ്പെടുത്തിയിരുന്നു. പിന്നീട് അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ലഷ്‌കര്‍ ഇ ത്വയ്ബയെ 2002 ല്‍ തന്നെ പാകിസ്താൻ നിരോധിച്ചു.വിലക്ക് വന്നതിനെ തുടര്‍ന്ന് ലഷ്‌കര്‍ തൊയിബ പേര് മാറ്റി ജമാത് ഉത് ദവ എന്ന പേരിലാണ് പാക് മണ്ണില്‍ പ്രവര്‍ത്തിക്കുന്നത്.

അമേരിക്ക തെളിവുകള്‍ നിരത്തിയിട്ടും കൊടും ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടും സയീദിനെ വിട്ട് നല്‍കാൻ പാകിസ്താൻ തയ്യാറായിരുന്നില്ല. പാക് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയൊടെയാണ് ഇയാള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണങ്ങളും ഭീകര സംഘടനകള്‍ക്കായി ഫണ്ടിംഗും നടത്തിയത്. ലാഹോറിനടുത്തുള്ള ഹാഫിസിന്റെ ആസ്ഥാനം ഐഎസ്‌ഐയുടെ കാവലിലാണ്. പാക് സൈനിക ചടങ്ങുകളില്‍ പതിവായി അതിഥിയാണ് ഹാഫീസ് സയീദ്.

മുഗള്‍ സാമ്രാജ്യത്തിന്റെ പുനഃസ്ഥാപനവും ഇന്ത്യയുടെ നാശവും ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇയാള്‍ പല തവണ പൊതുവേദിയില്‍ പ്രസംഗിച്ചിട്ടുണ്ട്. ഒസാമ ബിൻ ലാദനുമായി അടുത്ത പങ്കാളികളായിരുന്നു ഹാഫീസ്. കാശ്മീരിലെ മുസ്ലീ ജനത കൂടുതലായി താമസിക്കുന്ന ഭാഗങ്ങള്‍ പാകിസ്താനു വേണ്ടി തിരിച്ചുപിടിക്കുന്നതാണ് ഹാഫീസ് സയീദ് മുന്നോട്ടുവച്ച ലഷ്‌കറിന്റെ പ്രത്യയശാസ്ത്രം.

ആഗോള ഭീകരൻ ഹാഫീസ് സയീദിന്റെ മക്കളില്‍ ഒരാളായ കമാലുദ്ദീൻ സയീദിനെ പെഷവാറില്‍ വെച്ച്‌ കാറിലെത്തിയ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
പാകിസ്താനിലെ പെഷവാറില്‍ നിന്ന് “അജ്ഞാതര്‍” തട്ടിക്കൊണ്ടുപോയ കമാലുദ്ദീന്റെ മൃതദേഹം ക്രൂരമായി പീഡിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെടുത്തുവെന്നാണ് റിപ്പോര്‍ട്ട് .
ശരീരത്തില്‍ നിരവധി മുറിവുകളും ഉള്ളതായി പറയപ്പെടുന്നു.കറാച്ചിയില്‍ വച്ചാണ് ഹാഫീസ് സയീദിന്റെ കൂട്ടാളി മുഫ്തി ഖൈസര്‍ ഫാറൂഖിനെ അജ്ഞാതര്‍ വെടിവച്ചു കൊന്നത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments