Sunday, September 8, 2024

HomeWorldയുദ്ധഭീതി വിതച്ച്‌ ഇസ്രയേലിനെതിരെ ഹമാസിന്‍റെ റോക്കറ്റാക്രമണം 

യുദ്ധഭീതി വിതച്ച്‌ ഇസ്രയേലിനെതിരെ ഹമാസിന്‍റെ റോക്കറ്റാക്രമണം 

spot_img
spot_img

ജറുസലെം: ഇസ്രയേലിന് അപ്രതീക്ഷിത തിരിച്ചടി നല്‍കി ഫലസ്തീൻ പ്രതിരോധ സംഘടനയായ ഹമാസ്. ഗസ്സയില്‍ നിന്ന് അയ്യായിരത്തിലധകം റോക്കറ്റുകള്‍ ഇസ്രയേലിലേക്ക് തൊടുത്തു.

നിരവധി സായുധസംഘം ഇസ്രായേല്‍ പ്രദേശങ്ങളില്‍ കടന്നുകയറിയതായി ഇസ്രായേല്‍ സ്ഥിരീകരിച്ചു. നിരവധി പേര്‍ കൊല്ലപ്പെട്ടതായും നൂറിലേറെ പേര്‍ക്ക് പരിക്കേറ്റതായും അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇന്ന് വെളുപ്പിനാണ് ‘ അല്‍ അഖ്സ പ്രളയം’ എന്ന പേരില്‍ ഇസ്രായേലിനെതിരെ ഏറ്റവും ശക്തമായ ചെറുത്തുനില്‍പ്പ് പ്രഖ്യാപനം ഹമാസ് സായുധ വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ് നടത്തിയത്. നിരവധി പോരാളികള്‍ ഇസ്രായേല്‍ പ്രദേശങ്ങളില്‍ കടന്നുകയറുന്നതില്‍ വിജയിച്ചതായും അല്‍ ഖസ്സാം ബ്രിഗേഡ് അറിയിച്ചു. പുതിയ പ്രതിരോധത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച്‌ ഇസ്‍ലാമിക് ജിഹാദും രംഗത്തു വന്നു. സിദ്റത്ത് ഉള്‍പ്പെടെ ഗസ്സയോട് ചേര്‍ന്നുള്ള ഇസ്രായേല്‍ പ്രദേശങ്ങളില്‍ ഫലസ്തീൻ പോരാളികള്‍ ആക്രമണം നടത്തി. ഒരു പൊലrസ് സ്റ്റേഷനു നേരെയും ആക്രമണം നടന്നതായി സൈന്യം സ്ഥീരീകരിച്ചു.

ഇസ്രായേലില്‍ ഹമാസ് പോരാളികള്‍ നുഴഞ്ഞുകയറുന്നതായി രാജ്യത്തിന്‍റെ പ്രതിരോധ സേനയും മുന്നറിയിപ്പ് നല്‍കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments