Sunday, September 8, 2024

HomeWorldഇസ്രയേല്‍ തിരിച്ചടിയില്‍ മരണം 200 കടന്നു

ഇസ്രയേല്‍ തിരിച്ചടിയില്‍ മരണം 200 കടന്നു

spot_img
spot_img

ഹമാസ് ആക്രമണത്തിന് പിന്നാലെ, ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഗാസയില്‍ 200 പേര്‍ കൊല്ലപ്പെട്ടു. 1,600പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

17 ഹമാസ് കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ജനവാസ കേന്ദ്രങ്ങളിലും ഇസ്രയേല്‍ ആക്രമണം നടത്തി. ശക്തമായ വ്യോമാക്രമണമാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടായത്. ‘സ്വാര്‍ഡ് ഓഫ് അയണ്‍’ എന്നാണ് ഇസ്രയേല്‍ സൈന്യം ഗാസ ആക്രമണത്തിന് പേരിട്ടിരിക്കുന്നത്.

അതേമയം, ശനിയാഴ്ച പുലര്‍ച്ചെ ഇസ്രയേലില്‍ ഹമാസ് ആരംഭിച്ച ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 40ആയി.
561പേര്‍ക്ക് പരിക്കേറ്റതായി ഇസ്രയേല്‍ നാഷണല്‍ റെസ്‌ക്യൂ സര്‍വീസ് അറിയിച്ചു. ദക്ഷിണ ഇസ്രയേലിലെ ഒഫാകിം നഗരത്തില്‍ ഇസ്രയേല്‍ സൈന്യവും ഹമാസ് പോരാളികളും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. നൂറോളം ഇസ്രയേല്‍ സൈനികരെ ഇവിടെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ട്. തെരുവുകളില്‍ ഹമാസ് അംഗങ്ങള്‍ റോന്തു ചുറ്റുന്നതിന്റെയും വെടിവെപ്പ് നടത്തുന്നതിന്റെയും വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു.

അതേസമയം, ഹമാസിന് പിന്തുണ പ്രഖ്യാപിച്ച്‌ ഇറാനും ഖത്തറും രംഗത്തെത്തി. ഇസ്രയേലിനെതിരെ സധൈര്യം ആക്രമണം നടത്തുന്ന പലസ്തീന്‍ പോരാളികളെ അഭിനന്ദിക്കുന്നതായി ഇറാന്‍ പ്രഖ്യാപിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments