Saturday, September 7, 2024

HomeWorldസ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇസ്രായേലിനുണ്ട്; ഭീകരാക്രമണത്തെ അപലപിച്ച്‌ ഋഷി സുനക്

സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇസ്രായേലിനുണ്ട്; ഭീകരാക്രമണത്തെ അപലപിച്ച്‌ ഋഷി സുനക്

spot_img
spot_img

ലണ്ടൻ: ഇസ്രായേലിനെ ഞെട്ടിച്ച ഹമാസ് ഭീകരാക്രമണത്തില്‍ അപലപിച്ച്‌ യുകെ പ്രധാനമന്ത്രി ഋഷി സുനക്. പ്രതിരോധിക്കാനുള്ള സമ്ബൂര്‍ണാവകാശം ഇസ്രയേലിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഹമാസിന്റെ ആക്രമണത്തില്‍ ഞെട്ടിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഋഷി സുനകിന്റെ പ്രതികരണം.

യുകെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി, ലേബര്‍ നേതാവ് സര്‍ കെയര്‍ സ്റ്റാര്‍മാര്‍ എന്നിവരും ഭീകരാക്രമണത്തില്‍ അപലപിച്ചു. സമാധാനം തകര്‍ക്കാൻ ശ്രമിക്കുന്നവരെ എന്ത് വില കൊടുത്തും തുരത്തണമെന്ന് നേതാക്കള്‍ വ്യക്തമാക്കി. യുദ്ധസാഹചര്യത്തില്‍ ഇസ്രയേല്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് യുകെ അധികൃതര്‍ അറിയിച്ചു.

പ്രധാനമന്ത്രി കരുതല്‍ സേനാംഗങ്ങളെ തിരികെ വിളിച്ച സാഹചര്യത്തില്‍ ഇതുവരെ കണ്ടില്ലാത്ത വിധത്തിലുള്ള പ്രത്യാക്രമണത്തിനാകും ഗാസ സാക്ഷ്യം വഹിക്കുക. ഇസ്രായേല്‍ കണ്ടില്ലാത്ത അത്ര വലിയ ആക്രമണത്തിനാണ് ശനിയാഴ്ച സാക്ഷ്യം വഹിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments