Sunday, September 8, 2024

HomeWorldഇസ്രായേല്‍-പാലസ്തീൻ യുദ്ധം; കണ്‍ട്രോള്‍ റൂം തുറന്നു

ഇസ്രായേല്‍-പാലസ്തീൻ യുദ്ധം; കണ്‍ട്രോള്‍ റൂം തുറന്നു

spot_img
spot_img

ഇസ്രായേല്‍-പാലസ്തീൻ യുദ്ധത്തിന്‌റെ പശ്ചാത്തലത്തില്‍ വിദേശകാര്യ മന്ത്രാലയത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ തുറന്ന് ഇന്ത്യ.

ഇസ്രയേലിലെയും പലസ്തീനിലെയും സ്ഥിതിഗതികള്‍ നിരീക്ഷിക്കാനും പൗരന്മാര്‍ക്ക് വിവരങ്ങളും സഹായങ്ങളും നല്‍കാനും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുമെന്ന് മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

കണ്‍ട്രോള്‍ റൂമിന്റെ ഫോണ്‍ നമ്ബറുകള്‍- 1800118797 (ടോള്‍ ഫ്രീ), +91-11 23012113, +91-11-23014104, +91-11-23017905, +919968291988.ഇമെയില്‍ ഐഡി situationroom.gov.gov.ടെല്‍ അവീവിലെ ഇന്ത്യൻ എംബസി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജൻസി ഹെല്‍പ്പ്‌ലൈനും സജ്ജീകരിച്ചിട്ടുണ്ട്. +972-35226748, +972-543278392 എന്നീ നമ്ബറുകളിലും cons1.telaviv@mea.gov.in എന്ന ഇമെയില്‍ ഐഡിയിലും ബന്ധപ്പെടാം.റാമല്ലയിലെ ഇന്ത്യയുടെ പ്രതിനിധി ഓഫീസും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജൻസി ഹെല്‍പ്പ്‌ലൈൻ സജ്ജീകരിച്ചിട്ടുണ്ട്. ഫോണ്‍-+970-592916418, ഇമെയില്‍ rep.ramallah@mea.gov.in .

നേരത്തേ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേലിലുള്ള പൗരൻമാര്‍ക്ക് ഇന്ത്യ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു. അനാവശ്യമായ യാത്രകള്‍ ഒഴിവാക്കണമെന്നും നിലവിലെ സാഹചര്യം കണക്കിലെടുത്ത് പ്രാദേശിക അധികാരികളുടെ നിര്‍ദ്ദേശം അനുസരിച്ച്‌ സുരക്ഷ പ്രോട്ടോകോളുകള്‍ പിന്തുടരണമെന്നുമായിരുന്നു അറിയിപ്പ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments