Sunday, September 8, 2024

HomeWorldപ്രതിപക്ഷ പാര്‍ട്ടി നേതാവിനെ ഉള്‍പ്പെടുത്തി ഇസ്രയേലില്‍ അടിയന്തര സര്‍ക്കാര്‍

പ്രതിപക്ഷ പാര്‍ട്ടി നേതാവിനെ ഉള്‍പ്പെടുത്തി ഇസ്രയേലില്‍ അടിയന്തര സര്‍ക്കാര്‍

spot_img
spot_img

ടെല്‍ അവീവ്: ഇസ്രയേലില്‍ യുദ്ധകാല അടിയന്തര സര്‍ക്കാര്‍ രൂപവത്കരിച്ച്‌ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

പ്രതിപക്ഷ പാര്‍ട്ടിയായ ബ്ലൂ ആൻഡ് വൈറ്റ് നേതാവ് ബെന്നി ഗാന്റ്സിനെയും ഉള്‍പ്പെടുത്തിയാണ് നെതന്യാഹുവിന്റെ പുതിയ സര്‍ക്കാര്‍ പ്രഖ്യാപനം.

ബുധനാഴ്ച ചേര്‍ന്ന യോഗത്തിന് പിന്നാലെ അടിയന്തര സര്‍ക്കാരിനും യുദ്ധം കൈകാര്യം ചെയ്യാനുള്ള ‘വാര്‍ കാബിനറ്റി’നും രൂപം നല്‍കാൻ ഇരുവരും ചേര്‍ന്ന് തീരുമാനിച്ചതായി സംയുക്ത പ്രസ്താവനയില്‍ നെതന്യാഹുവും ഗാന്റ്സും അറിയിച്ചു. ഇസ്രയേലിന്റെ മുൻ പ്രതിരോധമന്ത്രി കൂടിയാണ് ഗാന്റ്സ്. അതേസമയം, ഇസ്രയേല്‍ പ്രതിപക്ഷ നേതാവ് യായിര്‍ ലാപിഡ് വാര്‍ കാബിനറ്റില്‍ അംഗമല്ല. യുദ്ധകാല മന്ത്രിസഭയില്‍ ഇദ്ദേഹത്തിനായി ഒരു സീറ്റ് മാറ്റിവെച്ചിട്ടുണ്ടെന്നാണ് വിവരം.

നെതന്യാഹു, ഗാന്റ്സ്, നിലവിലെ ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എന്നിവര്‍ ഉള്‍പ്പെട്ടതാണ് വാര്‍ കാബിനറ്റ്.

കരയുദ്ധത്തിലേക്ക് ഇസ്രയേല്‍ നീങ്ങുന്നെന്ന സൂചന നല്‍കി ഗാസ മുനമ്ബിലും അതിര്‍ത്തി മേഖലകളിലും സൈനികനീക്കം ശക്തമായതായും റിപ്പോര്‍ട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments