Saturday, September 7, 2024

HomeWorldസിറിയയിൽ വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ വ്യോമാക്രമണം

സിറിയയിൽ വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ വ്യോമാക്രമണം

spot_img
spot_img

ഡമാസ്കസ്: ഹമാസുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ സിറിയയ്ക്കു നേരെ ഇസ്രയേല്‍ വ്യോമാക്രമണമെന്ന് റിപ്പോര്‍ട്ട്.

സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലും വടക്കൻ സിറിയയുടെ ഭാഗമായ അലെപ്പോയിലെയും പ്രധാന വിമാനത്താവളങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം നടത്തിയതായി സിറിയൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലിനെതിരെ സിറിയൻ വ്യോമസേന പ്രത്യാക്രമണം ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഹമാസിന് പിന്തുണ നല്‍കിക്കൊണ്ട് സിറിയയിലും ലെബനൻ ആസ്ഥാനമാക്കി ഇറാൻ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ള തീവ്രവാദികള്‍ ഇസ്രയേലി സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു. ഇതിന് പ്രത്യാക്രമണമായി ഇസ്രയേല്‍ ഹെലികോപ്റ്റര്‍ ആക്രമണം നടത്തിയിരുന്നു .വിമാനത്താവളങ്ങള്‍ക്ക് നേരെ ഉണ്ടായ ആക്രമണം ഇതിന്റെ ഭാഗമെന്നാണ് സിറിയന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അഞ്ച് ദിവസമായി തുടരുന്ന ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടലില്‍ ഇതുവരെ ഇരുപക്ഷത്തുമായി 3700-ല്‍ അധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. വ്യോമാക്രമണത്തിനു ശേഷം കരയുദ്ധത്തിലേക്ക് ഇസ്രയേല്‍ കടക്കുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments