Sunday, September 8, 2024

HomeWorldജനന നിരക്കില്‍ റെക്കോഡ് ഇടിവ് രേഖപ്പെടുത്തി ചൈന

ജനന നിരക്കില്‍ റെക്കോഡ് ഇടിവ് രേഖപ്പെടുത്തി ചൈന

spot_img
spot_img

ബെയ്ജിംഗ്: ജനന നിരക്കില്‍ റെക്കോഡ് ഇടിവ് രേഖപ്പെടുത്തി ചൈന. കഴിഞ്ഞ വര്‍ഷം 10 ശതമാനത്തിന്റെ കുറവാണ് ചൈനീസ് ജനന നിരക്കില്‍ രേഖപ്പെടുത്തിയത്.

1949-ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ കണക്കാണിത്. 80-കളില്‍ ചൈനയില്‍ ആരംഭിച്ച ‘ഒരേയൊരു കുട്ടി’ നയമാണ് ജനനനിരക്ക് ഈ രീതിയില്‍ കുറയുവാൻ കാരണം. ജനന നിരക്കിലെ കുറവിന് പുറമേ ജനസംഖ്യയിലും ചൈനയില്‍ കുറവുണ്ടായിട്ടുണ്ട്. 1.41 ലക്ഷം കോടിയുടെ കുറവാണ് ആകെ ജനസംഖ്യയില്‍ രേഖപ്പെടുത്തിയത്.

2016-ല്‍ ചൈന അവരുടെ ‘ഒരേയൊരു കുട്ടി’ നയം മാറ്റിയതോടെ ജനസംഖ്യയില്‍ ചില മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം രാജ്യത്തെ 40 ശതമാനം ദമ്ബതികളും രണ്ടാമത്തെ കുട്ടിക്ക് ജന്മം നല്‍കി .15 ശതമാനം കുടുംബങ്ങളില്‍ നിന്നുള്ളവര്‍ മൂന്നോ അതിലധികമോ കുട്ടികള്‍ക്കും ജന്മം നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇത് ചൈനയിലെ ജനന നിരക്കിലോ ജനസഖ്യാ നിരക്കിലോ കാര്യമായ വര്‍ദ്ധനവ് ഉണ്ടാക്കിയിട്ടില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments