Sunday, September 8, 2024

HomeWorld'വീടുപേക്ഷിച്ച്‌ പോകരുത്'; ഗാസയിലെ ജനങ്ങളോട് ഹമാസ്

‘വീടുപേക്ഷിച്ച്‌ പോകരുത്’; ഗാസയിലെ ജനങ്ങളോട് ഹമാസ്

spot_img
spot_img

ടെല്‍ അവീവ്: ഗാസയിലെ ജനങ്ങള്‍ വീട് ഉപേക്ഷിച്ച്‌ പലായനം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ഹമാസ്. യുദ്ധം ഏഴാം ദിനത്തിലേക്ക് കടന്നതിന് പിന്നാലെ ഗാസയിലെ ജനങ്ങള്‍ക്ക് ഇസ്രയേല്‍ സൈന്യം ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതിന് പിന്നാലെ നിരവധി പേര്‍ ഗാസയില്‍ നിന്ന് പലായനം ചെയ്യാൻ ആരംഭിച്ചു. ഇതോടെയാണ് ഹമാസ് രംഗത്തെത്തിയത്.

‘നിങ്ങളുടെ വീട് ഉപേക്ഷിച്ചു പോകരുത്’, ഹമാസ് ജനങ്ങളോട് ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേല്‍ സൈന്യത്തിന്റെ ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് വ്യാജ പ്രചാരമാണെന്നും ഹമാസ് ആരോപിച്ചു. ഇസ്രയേല്‍ – ഹമാസ് യുദ്ധത്തില്‍ ജനങ്ങളെ മനുഷ്യ കവചങ്ങളാക്കുന്നു എന്ന സി.എൻ.എൻ. അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് ഹമാസ് ജനങ്ങളോട് വീടുകളില്‍ തന്നെ കഴിയാൻ ആവശ്യപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്.

ഗാസയിലും വടക്കേ ഗാസയിലേയും താമസിക്കുന്ന ജനങ്ങളോട് അവരുടെ ഇടങ്ങളില്‍ നിന്ന് ഒഴിയാൻ നേരത്തെ ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. വടക്കേ ഗാസയില്‍ നിന്ന് പതിനൊന്ന് ലക്ഷത്തോളം ആളുകളെ 24 മണിക്കൂറിനുള്ളില്‍ ഇസ്രയേല്‍ സൈന്യം ഒഴിപ്പിക്കും എന്ന മുന്നറിയിപ്പ് ലഭിച്ചതായി യുഎൻ നേരത്തെ പറഞ്ഞിരുന്നു. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments