Sunday, September 8, 2024

HomeWorldഗസ്സ സംഘര്‍ഷം: അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റിയാദില്‍

ഗസ്സ സംഘര്‍ഷം: അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റിയാദില്‍

spot_img
spot_img

ജിദ്ദ: ഗസ്സയിലെ അക്രമം നിയന്ത്രിക്കാൻ സഹായം തേടാനും ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാനും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ സൗദിയിലെത്തി.

ഈ വിഷയത്തില്‍ അറബ് മേഖലയിലാകെ നടത്തുന്ന പര്യടനത്തിെൻറ ഭാഗമായി വെള്ളിയാഴ്ച രാത്രിയാണ് അദ്ദേഹം റിയാദില്‍ വിമാനമിറങ്ങിയത്.

ഖത്തറില്‍ നിന്ന് സൗദിയിലെത്തിയ അദ്ദേഹം ഇന്ന് സൗദി ഉന്നത നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. സംഘര്‍ഷം പടരുന്നത് തടയാനും ബന്ദികളെ ഉടനടി സുരക്ഷിതമായി മോചിപ്പിക്കാനും സിവിലിയൻമാരുടെ സംരക്ഷണത്തിനുള്ള സംവിധാനങ്ങള്‍ സാധ്യമാക്കാനും സഹായിക്കുന്നതിനുള്ള ശ്രമങ്ങളില്‍ പശ്ചിമേഷ്യയിലെയും അറബ് മേഖലയിലെയും സൗഹൃദരാജ്യങ്ങളുടെ പിന്തുണയും ഇടപെടലും തേടിയാണ് സെക്രട്ടറിയുടെ പര്യടനമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെൻറ് വക്താവ് മാറ്റ് മില്ലര്‍ കഴിഞ്ഞദിവസം പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

ജോര്‍ദാൻ രാജാവ് അബ്ദുല്ല രണ്ടാമനും ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബാസുമായും ആൻറണി ബ്ലിങ്കണ്‍ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നീട് ഖത്തറിലെത്തി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അല്‍താനിയുമായും ചര്‍ച്ച നടത്തിയ ശേഷമാണ് റിയാദിലെത്തിയിരിക്കുന്നത്. സംഘര്‍ഷം ആരംഭിച്ച്‌ ഏഴാമത്തെ ദിവസമാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുടെ അറബ് പര്യാടനം. ഒറ്റ ദിവസത്തിലാണ് നാല് രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments