Sunday, September 8, 2024

HomeWorldപലസ്തീന്‍ ജനതയ്ക്ക് 50 മില്യണ്‍ ദിര്‍ഹം സഹായം നല്‍കാന്‍ യുഎഇ

പലസ്തീന്‍ ജനതയ്ക്ക് 50 മില്യണ്‍ ദിര്‍ഹം സഹായം നല്‍കാന്‍ യുഎഇ

spot_img
spot_img

ദുബായ് : പലസ്തീന്‍ ജനതയ്ക്ക് 50 മില്യണ്‍ ദിര്‍ഹം സഹായം നല്‍കാന്‍ യുഎഇ.പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇത് സംബന്ധിച്ച്‌ നിര്‍ദേശം നല്‍കി .മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യെറ്റിവ് വഴിയാണ് നല്‍കുക.ദുരിതത്തിലായ പലസ്തീന്‍ ജനതയ്ക്ക് സഹായമെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് യുഎഇ ദുരിതാശ്വാസ ക്യാംപയിന്‍ തുടങ്ങുന്നത്.

കംപാഷന്‍ ഫോര്‍ ഗാസ എന്ന പേരിലാണ് വിപുലമായ ദുരിതാശ്വാസ ക്യാംപയിന്‍. യു.എന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമുമായി ചേര്‍ന്ന് യുഎഇ വിദേശകാര്യമന്ത്രാലയവും സാമൂഹ്യവികസന മന്ത്രാലയവുമാണ് ക്യാപയിന്‍ നടത്തുന്നത്. ക്യാംപയിന് ഞായറാഴ്ച്ച അബുദാബിയില്‍ തുടക്കമാകും. സ്ത്രീകളെയും കുട്ടികളെയും സഹായിക്കുക, ദുരിതത്തിലായവര്‍ക്ക് സഹായമെത്തിക്കുക, മാനുഷിക ദുരന്തം തടയുക എന്നിവയാണ് ലക്ഷ്യങ്ങള്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments