Sunday, September 8, 2024

HomeWorldഇസ്രയേല്‍-ഹമാസ് യുദ്ധം: അസാധാരണ യോഗം വിളിച്ച്‌ ഇസ്ലാമിക രാഷ്ട്രങ്ങള്‍

ഇസ്രയേല്‍-ഹമാസ് യുദ്ധം: അസാധാരണ യോഗം വിളിച്ച്‌ ഇസ്ലാമിക രാഷ്ട്രങ്ങള്‍

spot_img
spot_img

ജെറുസലേം: ഗാസയില്‍ ഹമാസിനെതിരെ ഇസ്രയേല്‍ വ്യോമാക്രമണം ശക്തമാക്കുന്ന സാഹചര്യത്തില്‍ അസാധാരണ, അടിയന്തര യോഗം വിളിച്ച്‌ ഇസ്ലാമിക രാഷ്ട്ര സഹകരണ സംഘടന (ഒഐസി).

ഗാസയില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇസ്രയേല്‍ സൈനികനീക്കം സൃഷ്ടിക്കുന്ന ദുരിതം സൗദി അറേബ്യയില്‍ നടക്കുന്ന യോഗത്തില്‍ ചര്‍ച്ചയാകും. ബുധനാഴ്ച ജിദ്ദയില്‍ നടക്കുന്ന യോഗത്തിലേക്കു വിവിധ ഇസ്ലാമിക രാജ്യങ്ങളെ സൗദി അറേബ്യ ക്ഷണിച്ചു.

യു.എൻ. അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികളുടെ മുന്നറിയിപ്പ് ഇസ്രായേല്‍ അവഗണിക്കുകയാണെന്ന് സൗദി ആരോപിച്ചു.

സൗദിയുടെ ക്ഷണപ്രകാരം ഒഐസിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മന്ത്രിതലത്തില്‍ അസാധാരണ യോഗം ചേരുകയാണെന്ന് സംഘടന വെബ്‌സൈറ്റില്‍ അറിയിച്ചു. മേഖലയിലെ സുരക്ഷയും സുസ്ഥിരതയും സാധാരണക്കാരുടെ ജീവിതവും ഭീഷണി നേരിടുന്ന സാഹചര്യം ചര്‍ച്ച ചെയ്യുമെന്നും സംഘടന അറിയിച്ചു. യുഎന്‍ കഴിഞ്ഞാല്‍ നാല് ഭൂഖണ്ഡങ്ങളില്‍നിന്ന് 57 അംഗരാജ്യങ്ങളുള്ള ഏറ്റവും വലിയ രണ്ടാമത്തെ സംഘടനയാണ് ഒഐസി.

യുദ്ധക്കെടുതികളില്‍പ്പെട്ട് ഉഴലുന്ന പലസ്തീനികള്‍ അഭയതീരം തേടി ഗാസയില്‍ നിന്ന് കൂട്ടപ്പലായനം തുടരുകയാണ്. വടക്കൻ ഗാസയിലെ 11 ലക്ഷം ജനങ്ങളോട് 24 മണിക്കൂറിനകം ഒഴിഞ്ഞുപോകണമെന്ന ഇസ്രയേല്‍ സൈന്യത്തിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ജനങ്ങള്‍ കൂട്ടപ്പലായനം തുടങ്ങിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments