Sunday, September 8, 2024

HomeWorldഗസ്സയിലെ സൈനിക നടപടികള്‍ അവസാനിപ്പിക്കണം: സൗദി കിരീടാവകാശി

ഗസ്സയിലെ സൈനിക നടപടികള്‍ അവസാനിപ്പിക്കണം: സൗദി കിരീടാവകാശി

spot_img
spot_img

ജിദ്ദ:ഗസ്സയിലെ സൈനിക നടപടികള്‍ ഉടൻ അവസാനിപ്പിക്കണമെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിൻ സല്‍മാൻ. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കനുമായി റിയാദില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് സൗദി ഈ ആവശ്യം ഉന്നയിച്ചത്. ഗസ്സയിലും പരിസരങ്ങളിലും നിലവിലുള്ള സൈനിക നടപടികള്‍ ഇരുവരും ചര്‍ച്ച ചെയ്തു. നിരപരാധികളുടെ ജീവൻ അപഹരിക്കുന്ന സൈനിക നടപടികള്‍ തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ തേടണം. അതിനായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും കിരീടാവകാശി പറഞ്ഞു.

ആശയവിനിമയം ശക്തമാക്കാനും സാഹചര്യം ശാന്തമാക്കാനും നിലവിലെ ആക്രമണം തടയാനും അന്താരാഷ്‌ട്ര മാനുഷിക നിയമങ്ങളെ മാനിക്കാനും ഗസ്സയിലെ ഉപരോധം പിൻവലിക്കുന്നതിനും സ്ഥിരതയിലേക്ക് മടങ്ങിവരുന്നതിനും സമാധാനത്തിലേക്കുള്ള പാത പുനഃസ്ഥാപിക്കുന്നതിനുമുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കാൻ സൗദി അറേബ്യ നടത്തികൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ കിരീടാവകാശി പറഞ്ഞു.

ഫലസ്തീൻ ജനതക്ക് അവരുടെ നിയമാനുസൃതമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും നീതിപൂര്‍വവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനും വേണ്ടിയാണ് സൗദി നിലകൊള്ളുന്നത്. സിവിലിയന്മാരെ ഏതെങ്കിലും വിധത്തില്‍ ലക്ഷ്യം വെക്കുന്നതും അവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന സുപ്രധാന താല്‍പ്പര്യങ്ങളും തടസ്സപ്പെടുത്തുന്നതുമായ പ്രവര്‍ത്തനങ്ങളെ സൗദി അറേബ്യ തള്ളുകയാണെന്നും കിരീടാവകാശി യു.എസ് സ്റ്റേറ്റ് സെക്രട്ടറിയോട് ഊന്നിപ്പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments