Sunday, September 8, 2024

HomeWorldഗാസ പിടിച്ചെടുക്കാൻ താത്പര്യമില്ല, വെടിനിറുത്തല്‍ വാര്‍ത്തകള്‍ നിഷേധിച്ച്‌ ഇസ്രയേല്‍

ഗാസ പിടിച്ചെടുക്കാൻ താത്പര്യമില്ല, വെടിനിറുത്തല്‍ വാര്‍ത്തകള്‍ നിഷേധിച്ച്‌ ഇസ്രയേല്‍

spot_img
spot_img

ടെല്‍ അവീവ് : ഗാസയില്‍ വെടിനിറുത്തലിന് സമ്മതിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി ഇസ്രയേല്‍.

വെടിനിറുത്തല്‍ റിപ്പോര്‍ട്ടുകള്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് നിഷേധിച്ചതായി വാര്‍ത്താ ഏജൻസികള്‍ അറിയിച്ചു. വെടിനിറുത്തലിന് തയ്യാറല്ലെന്ന് ഹമാസും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഗാസ പിടിച്ചെടുക്കാൻ താത്പര്യമില്ലെന്നും എന്നാല്‍ ഹമാസിനെ ഉന്മൂലനം ചെയ്യാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും യു,എസിലെ ഇസ്രയേല്‍ അംബാസ‌ഡര്‍ ഗിലാര്‍‌ഡ് എര്‍ദൻ വ്യക്തമാക്കി. ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രയേലിന്റെ നീക്കം വൻ അബദ്ധമാകുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞതിന് പിന്നാലെയാണ് നിലപാടി വ്യക്തമാക്കി എര്‍ദൻ രംഗത്തെത്തിയത്.

അതിനിടെ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയ ഹമാസ് 199 പേരെ ബന്ദികളാക്കിയതായി ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി അറിയിച്ചു. നേരത്തെ 155 പേരെ ഹമാസ് ബന്ദികളാക്കിയതെന്നാണ് സൈന്യം പറഞ്ഞിരുന്നത്. ബന്ദികളാക്കിയവരുടെ കുടുംബങ്ങളുമായി അധികാരികള്‍ ബന്ധപ്പെട്ടിരുന്നുവെന്നും സൈന്യം അറിയിച്ചു. ബന്ദികളെ താമസിപ്പിച്ചിരിക്കുന്ന സ്ഥലം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ബന്ദികളുടെ ജീവൻ അപകടത്തിലാക്കുന്ന വിധം ആക്രമണം നടത്തില്ലെന്നും ഇസ്രയേല്‍ വ്യക്തമാക്കി.

ഗാസയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ ആയിരത്തിലധികം പാലസ്തീനികള്‍ കുടുങ്ങിക്കിടക്കുന്നതായി ഹമാസ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലെബനൻ അതിര്‍ത്തിയില്‍ ഇസ്രയേല്‍ സൈന്യവുമായി സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ബെയ്‌റൂട്ടിലേക്ക് ആവശ്യമായ മെഡിക്കല്‍ സാമഗ്രികള്‍ എത്തിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments