Thursday, November 21, 2024

HomeWorldഹസ്സൻ നസ്‌റല്ലയുടെ പിൻഗാമി ഹാഷിം സഫീദ്ദീനെയും ഇസ്രായേൽ കൊലപ്പെടുത്തിയതായി റിപ്പോർട്ട്

ഹസ്സൻ നസ്‌റല്ലയുടെ പിൻഗാമി ഹാഷിം സഫീദ്ദീനെയും ഇസ്രായേൽ കൊലപ്പെടുത്തിയതായി റിപ്പോർട്ട്

spot_img
spot_img

ഹിസ്ബുള്ള തലവൻ ഹസ്സൻ നസ്‌റല്ലയുടെ പിൻ​ഗാമി ഹാഷിം സഫീദ്ദീനെയും ഇസ്രായേൽ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ഹസ്സൻ നസ്‌റല്ല കൊല്ലപ്പെട്ട് ഒരാഴ്ചക്കുള്ളിലാണ് ഹാഷിം സഫീദ്ദീനെയും ഇസ്രായേൽ കൊലപ്പെടുത്തിയിരിക്കുന്നത്. ബെയ്റൂട്ടിൽ കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹാഷിം സഫിദ്ദീൻ കൊല്ലപ്പെട്ടതായാണ് ഐ.ഡി.എഫിന്റെ സ്ഥിരീകരണം.

സൗദി വാർത്താ ഏജൻസിയായ അൽ ഹദത്താണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. നസ്‌റല്ലയുടെ ബന്ധു കൂടിയാണ് ഹാഷിം സഫീദ്ദീൻ. ഹിസ്ബുള്ള അം​ഗങ്ങളെ ലക്ഷ്യമിട്ട് കൊണ്ടുള്ള ഇസ്രായേൽ വ്യോമാക്രമണത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി 250 പേരാണ് കൊല്ലപ്പെട്ടത്. ഇക്കൂട്ടത്തിൽ, ഹാഷിം സഫീദ്ദീനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ആരാണ് ഹാഷിം സഫീദ്ദീൻ ?

1960 കളുടെ തുടക്കത്തിൽ തെക്കൻ ലെബനനിലാണ് സഫീദ്ദീന്റെ ജനനം. ഹിസ്ബുള്ളയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായാണ് സഫീദ്ദീനെ കണകാക്കുന്നത്. 1994 മുതൽ ഹിസ്ബുള്ളയുടെ പ്രവർത്തനങ്ങളിൽ ഇയാൾ സജീവമായിരുന്നു. അന്ന് മുതൽ ഇയാളെ നസറല്ലയുടെ പിൻ​ഗാമി എന്ന രീതിയിലാണ് അറിയപ്പെട്ടിരുന്നത്.

ഇറാനിലും ഇറാഖിലുമടക്കം മതപഠനം നടത്തിയിട്ടുണ്ട്. 2017ൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് ഇയാളെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. 1980 കളിൽ ലെബനനിലെ ആഭ്യന്തര യുദ്ധത്തിനിടയിൽ ഷിയാ തീവ്രവാദി ഗ്രൂപ്പിൻ്റെ രൂപീകരണത്തിനും പങ്കു ചേർ‌ന്നു. നസ്‌റല്ലയ്‌ക്കൊപ്പം അതിൻ്റെ മുൻ നിരകളിലേക്ക് ഉയർന്നു വന്നു.

ഹിസ്ബുള്ളയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും രാഷ്ട്രീയ സാംസ്കാരിക നേതാവായി പ്രവർത്തിക്കുകയും ചെയ്യുന്നതുൾപ്പെടെ  വിവിധ നേതൃപരമായ റോളുകൾ സഫീദ്ദീൻ വഹിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments