ടെക്‌സാസ്: വിഖ്യാത അമേരിക്കന്‍ ടിക് ടോക്ക് താരം ടെയ്ലര്‍ റൂസോ ഗ്രിഗ് 25-ാം വയസ്സില്‍ അന്തരിച്ചു. ടെയ്‌ലറി?ന്റെ ഭര്‍ത്താവ് കാമറൂണ്‍ ഗ്രിഗ്, ഇന്‍സ്റ്റാഗ്രാമില്‍ ഈ വാര്‍ത്ത പങ്കിട്ടുകൊണ്ട് മരണം വളരെ പെട്ടെന്നുള്ളതും അപ്രതീക്ഷിതവുമാണെന്ന് പറഞ്ഞു. എന്നാല്‍, മരണകാരണം വെളിപ്പെടുത്തിയിട്ടില്ല. യു.എസിലെ ടെക്‌സാസുകാരിയാണ് ടെയ്‌ലര്‍.
‘ഇത്തരത്തിലുള്ള ഹൃദയവേദന അവള്‍ അനുഭവിക്കേണ്ടിവരുമെന്ന് ആരും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പ്രത്യേകിച്ച് ഈ പ്രായത്തില്‍’ -അദ്ദേഹം എഴുതി. മിക്ക ആളുകളും ജീവിതകാലത്ത് അനുഭവിക്കുന്നതിനേക്കാള്‍ കൂടുതല്‍ വേദനയും കഷ്ടപ്പാടുകളും കഴിഞ്ഞ ഒരു വര്‍ഷം ടെയ്ലര്‍ അനുഭവിച്ചു. എന്നിട്ടും അവള്‍ ചുറ്റുമുള്ള എല്ലാവര്‍ക്കും വെളിച്ചമേകി. എപ്പോഴും സന്തോഷം നല്‍കി. എനിക്കറിയാവുന്ന ഏറ്റവും ധീരയും കരുത്തുറ്റ സ്ത്രീയും അവളായിരുന്നു. കര്‍ത്താവിലുള്ള അവളുടെ വിശ്വാസം ഇരുണ്ട നിമിഷങ്ങളില്‍ പോലും എല്ലാ വെല്ലുവിളികളിലും അതിജീവിക്കാന്‍ പ്രാപ്തയാക്കി. അവള്‍ എന്റെയും മറ്റ് പലരുടെയും ജീവന്‍ രക്ഷിച്ചു. ടെയ്ലറുടെ ഭൗതിക ശരീരം ഇപ്പോഴും ഞങ്ങളോടൊപ്പമുണ്ട്. അവളുടെ അവയവങ്ങള്‍ ദാനം ചെയ്യുന്നതിന് യന്ത്രങ്ങളാല്‍ പ്രാപ്തമാക്കി നിലനിറുത്തുന്നതായും ഗ്രിഗ് പങ്കിട്ടു.
ഈ പ്രയാസകരമായ വേളയില്‍ കുടുംബത്തെ സാമ്പത്തികമായി പിന്തുണക്കുന്നതിനായി ഗോ ഫണ്ട് മീ പേജിലേക്കുള്ള ഒരു ലിങ്കും ഗ്രിഗ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടെയ്ലറോടുള്ള ആദരസൂചകമായി ഒരു പരിപാടി ആസൂത്രണം ചെയ്യുന്നുണ്ടെന്നും ഇതില്‍ സൂചിപ്പിച്ചു. ഗോ ഫണ്ട് മീ പേജിലൂടെ ‘ഞങ്ങളുടെ അഗാധമായ അനുശോചനത്തോടെ ടെയ്ലറുടെ വിയോഗം ഞങ്ങള്‍ അറിയിക്കുന്നു. അവളുടെ ആത്മാവ് അവളെ അറിയുന്നവരുടെ ഹൃദയങ്ങളില്‍ വസിക്കും. ഈ വേളയില്‍ കുടുംബത്തി?ന്റെ സ്വകാര്യത ഞങ്ങള്‍ ആവശ്യപ്പെടുന്നു’വെന്നും അതില്‍ പറയുന്നു. ടിക് ടോക്കില്‍ ടെയ്ലറിന് 1.4 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്.