Tuesday, October 22, 2024

HomeWorldഹസന്‍ നസ്റല്ല ഒളിപ്പിച്ച കോടിക്കണക്കിന് ഡോളറും സ്വര്‍ണവും ബങ്കറില്‍ നിന്ന്  കണ്ടെത്തിയതായി ഇസ്രയേല്‍

ഹസന്‍ നസ്റല്ല ഒളിപ്പിച്ച കോടിക്കണക്കിന് ഡോളറും സ്വര്‍ണവും ബങ്കറില്‍ നിന്ന്  കണ്ടെത്തിയതായി ഇസ്രയേല്‍

spot_img
spot_img

ജറുസലം: ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്റല്ല ഒളിപ്പിച്ച കോടിക്കണക്കിന് ഡോളറും സ്വര്‍ണവും രഹസ്യാന്വേഷണത്തിലൂടെ കണ്ടെത്തിയതായി ഇസ്രയേല്‍. ബെയ്‌റൂട്ടിലെ അല്‍ സഹല്‍ ആശുപത്രിക്ക് അടിയിലെ ബങ്കറില്‍ നിന്നാണ് ഇത് കണ്ടെത്തിയതെന്ന് ഇസ്രയേല്‍ പറഞ്ഞു. എന്നാല്‍ ഇസ്രയേലിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് ആശുപത്രി അധികൃതര്‍ രാജ്യാന്തര മാധ്യമങ്ങളോട് വ്യക്തമാക്കി. ലബനീസ് സൈന്യത്തോട് ആശുപത്രി പരിശോധിക്കാനും അധികൃതര്‍ അഭ്യര്‍ഥിച്ചു.

ഇസ്രയേല്‍ കഴിഞ്ഞ മാസം വധിച്ച ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്റല്ലയുടെ നിര്‍ദേശപ്രകാരമാണ് ബങ്കര്‍ നിര്‍മിച്ചതെന്ന് ഇസ്രയേല്‍ സൈനിക വക്താവ് പറഞ്ഞു. കോടിക്കണക്കിന് ഡോളറും സ്വര്‍ണവും ബങ്കറിലുണ്ടെന്നും ലബനന്‍ സര്‍ക്കാരും അന്താരാഷ്ട്ര സംഘടനകളും വിഷയത്തില്‍ ഇടപെടണമെന്നുംസൈനിക വക്താവ് പറഞ്ഞു. കണ്ടെത്തിയ പണം ഇസ്രയേലിനെ ആക്രമിക്കാനോ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനോ ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും ഇസ്രയേല്‍ ആവശ്യപ്പെട്ടു.

ആശുപത്രിയില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയിട്ടില്ല. ഇസ്രയേല്‍ വ്യോമസേന സ്ഥലത്ത് നിരീക്ഷണം നടത്തുകയാണെന്നും വര്‍ഷങ്ങളുടെ അന്വേഷണ ഫലമായാണ് ബങ്കര്‍ കണ്ടുപിടിച്ചതെന്നും ഇസ്രയേല്‍ അധികൃതര്‍ പറഞ്ഞു.തെക്കന്‍ ലബനനിലെ ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണങ്ങളിലാണ് ഹസന്‍ നസ്റല്ല കൊല്ലപ്പെട്ടത്. 32 വര്‍ഷമായി ഹിസ്ബുല്ലയുടെ മേധാവിയായിരുന്നു. 18 വര്‍ഷം നീണ്ട അധിനിവേശം അവസാനിപ്പിച്ച് 2000ത്തില്‍ ഇസ്രയേല്‍ സൈന്യത്തെ ലബനനില്‍നിന്നു തുരത്തിയ ഹിസ്ബുല്ലയുടെ ചെറുത്തുനില്‍പ് നസ്‌റല്ലയുടെ നേതൃത്വത്തിലായിരുന്നു. 2006 ലെ യുദ്ധത്തിലും ഇസ്രയേലിനെതിരെ ഹിസ്ബുല്ല വിജയം നേടിയതോടെ നസ്റല്ല മേഖലയിലെ ഏറ്റവും സ്വാധീനമുള്ള നേതാവായി ഉയര്‍ന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments