Thursday, April 3, 2025

HomeWorldMiddle Eastആരോഗ്യസംരക്ഷണ ഉത്പന്നങ്ങള്‍ക്ക് വൻ വിലക്കുറവ്; യുഎഇയിലെ ആദ്യ ഡിസ്‌കൗണ്ട് ഫാര്‍മസി ദുബായില്‍

ആരോഗ്യസംരക്ഷണ ഉത്പന്നങ്ങള്‍ക്ക് വൻ വിലക്കുറവ്; യുഎഇയിലെ ആദ്യ ഡിസ്‌കൗണ്ട് ഫാര്‍മസി ദുബായില്‍

spot_img
spot_img

യുഎഇയിലെ ആദ്യത്തെ ഡിസ്‌കൗണ്ട് ഫാർമസിയായ ‘ഫാർമസി ഫോർ ലെസ് ’ (Pharmacy for Less) ബുധനാഴ്ച ദുബായ് ഔട്ട്ലെറ്റ് മാളിൽ പ്രവർത്തനം ആരംഭിച്ചു. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയുടെ കീഴിലാണ് ഫാർമസി ഫോർ ലെസ് പ്രവർത്തിക്കുന്നത്. എല്ലാ ആരോഗ്യ ഉത്പന്നങ്ങൾക്കും വർഷം മുഴുവൻ വിലക്കുറവ് വാഗ്ദാനം ചെയ്യുന്നതാണ് പുതിയ ഫാർമസിലൂടെ ലക്ഷ്യമിടുന്നത്. അതോടൊപ്പം ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങൾ കൂടുതൽ താങ്ങാവുന്ന നിരക്കിൽ എല്ലാവർക്കും ലഭ്യമാക്കാനും ഇത് ലക്ഷ്യമിടുന്നു.

ചർമ്മ സംരക്ഷണം, സപ്ലിമെൻ്റുകൾ, കായിക പോഷണം, അമ്മയ്ക്കും കുഞ്ഞിനും പരിചരണം എന്നിവയുൾപ്പെടെയുള്ള ആരോഗ്യ ഉത്പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് ഫാർമസി വാഗ്ദാനം ചെയ്യുന്നത്. മികച്ച ഷോപ്പിംഗ് അനുഭവം നിലനിർത്തിക്കൊണ്ടുതന്നെ കുറഞ്ഞ നിരക്കിൽ ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ നൽകുന്നതിനും ഇത് ലക്ഷ്യമിടുന്നു.

യുഎഇ ആരോഗ്യ വിഭാഗം നിശ്ചയിച്ചിട്ടുള്ള വിലനിർണയ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വെൽനസ് മാനേജ്‌മെൻ്റ് ഉൽപന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് നൽകുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. 500- ലേറെ പ്രമുഖ ബ്രാൻഡുകളിൽ നിന്നുള്ള 30,000 ത്തിലേറെ ഉത്പന്നങ്ങൾക്ക് ഞങ്ങൾ വർഷം മുഴുവനും 25 മുതൽ 35 ശതമാനം വരെ ക്യുമുലേറ്റീവ് കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അവർ അറിയിച്ചു.

ഇതിനുപുറമേ, യുഎഇയിലെ എല്ലാ താമസക്കാർക്കും സന്ദർശകർക്കും അവർ എവിടെയായിരുന്നാലും ലൈഫ് ഫാർമസിയുമായി ബന്ധപ്പെടാനും കഴിയും. ” ഞങ്ങളുടെ ശൃംഖല വിപുലീകരിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഏത് സ്ഥലത്തുനിന്നും 30 മിനിറ്റിനുള്ളിൽ ഞങ്ങളുടെ ഔട്ട്‌ലെറ്റുകളിലൊന്നിൽ എത്തിച്ചേരാൻ കഴിയും ” അവർ കൂട്ടിച്ചേർത്തു.

സ്റ്റോറിൻ്റെ മെമ്പർഷിപ്പ് പ്രോഗ്രാം യുഎഇയിലുടനീളമുള്ള 3,000 മുതൽ 4,000 വരെ ചെറുകിട ഫാർമസികൾക്ക് പ്രയോജനം ചെയ്യും. ഉൽപ്പന്നങ്ങൾ വാങ്ങുന്നതിലൂടെ അവരുടെ വിതരണ ശൃംഖലയും ബിസിനസ്സ് പ്രവർത്തനങ്ങളും മെച്ചപ്പെടുത്താൻ ഇത് അവരെ അനുവദിക്കുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.

യുഎഇയിലെ പ്രവാസി ജനസംഖ്യ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ, ആരോഗ്യ സേവനങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുകയാണെന്നും അവർ പറഞ്ഞു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ യുഎഇയിൽ 25 ഡിസ്കൗണ്ട് ഫാർമസി സ്റ്റോറുകളുടെ ഒരു ശൃംഖല സ്ഥാപിക്കാനും ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments