Sunday, May 11, 2025

HomeWorldലോകത്തിലെ ഏറ്റവും തടിച്ച പൂച്ച വിടവാങ്ങി; ഭാരം 17 കിലോ

ലോകത്തിലെ ഏറ്റവും തടിച്ച പൂച്ച വിടവാങ്ങി; ഭാരം 17 കിലോ

spot_img
spot_img

ലോകത്തിലെ ഏറ്റവും തടിച്ച പൂച്ചയായിരുന്ന റഷ്യയില്‍ നിന്നുള്ള ക്രോഷിക് വിടവാങ്ങി. 17 കിലോഗ്രാം ഭാരമുണ്ടായിരുന്ന ഈ പൂച്ചയുടെ തടി കുറയ്ക്കാനുള്ള ശ്രമങ്ങള്‍ സമൂഹ മാധ്യമത്തില്‍ വൈറലായിരുന്നു. എന്നാല്‍, ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ശനിയാഴ്ച ക്രോഷികിന്റെ അന്ത്യം സംഭവിച്ചത്. വെറ്റിനറി സെന്ററില്‍ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമം പിന്തുടരുന്നതിനിടെയാണ് മരണം.

പിന്നീസ് സ്പെഷലൈസ്ഡ് വെറ്ററിനറി സെന്ററിലെ കര്‍ശനമായ ഭക്ഷണക്രമത്തിലൂടെയും വ്യായാമ സമ്പ്രദായത്തിലൂടെയും ഏകദേശം ഏഴ് പൗണ്ടുകളാണ് പൂച്ച കുറച്ചത്. ഇതില്‍ വെള്ളത്തിനടിയിലുള്ള ട്രെഡ്മില്‍ സെഷനുകള്‍ ഉള്‍പ്പെട്ടിരുന്നതായിട്ടാണ് റിപ്പോര്‍ട്ട്. അമിതവണ്ണം കാരണം നടക്കാന്‍ പോലും ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ക്രോഷിക്കിന് അടുത്തിടെ ശ്വാസതടസ്സം ഉണ്ടായി. പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ ക്രോഷിക്കിന്റെ ആന്തരിക അവയവങ്ങളില്‍ ട്യൂമറുകള്‍ കണ്ടെത്തി. ഈ ട്യൂമറുകളാണ് മരണത്തിന് കാരണമായതെന്ന് വിദഗ്ധര്‍ പറയുന്നു.

ബിസ്‌കറ്റ്, സൂപ്പ് എന്നിവയായിരുന്നു ക്രോഷിക്കിന്റെ പ്രധാന ഭക്ഷണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments