ന്യൂയോര്‍ക്ക്: പൊലീസില്‍ നിന്ന് വിരമിച്ച എറിക് ആഡംസിനെ (61) ന്യൂയോര്‍ക്കിന്റെ അടുത്ത മേയറായി തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് ഒരു ആഫ്രിക്കന്‍ വംശജന്‍ യു.എസിലെ ഏറ്റവും വലിയ നഗരത്തിന്റെ അധിപനാകാനൊരുങ്ങുന്നത്.
ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കുര്‍ത്തീസ് സില്‍വയെയാണ് ആഡംസ് പരാജയപ്പെടുത്തിയത്.
70 ശതമാനം വോട്ടുകള്‍ക്ക് ആഡംസ് ജയിക്കുമെന്നായിരുന്നു അഭിപ്രായ സര്‍വേ ഫലങ്ങള്‍. യു.എസില്‍ പ്രസിഡന്റു കഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യമുള്ള ചുമതലയാണ് ന്യൂയോര്‍ക് മേയര്‍ പദവി. ഡിസംബര്‍ 31ന് നിലവിലെ മേയര്‍ ബില്‍ ദെ ബ്ലാസിയോ സ്ഥാനമൊഴിയും.
ജനുവരിയില്‍ ആഡംസ് ചുമതലയേല്‍ക്കും. കോവിഡില്‍ തകര്‍ന്നടിഞ്ഞ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുകയാണ് ആഡംസിനെ കാത്തിരിക്കുന്ന പ്രധാന വെല്ലുവിളി.