ജനീവ: യുറോപ്പില്‍ വീണ്ടും കോവിഡിന്റെ തീവ്രവ്യാപനമുണ്ടാവുമെന്ന ആശങ്കയുമായി ലോകാരോഗ്യ സംഘടന. വിവിധ രാജ്യങ്ങളില്‍ രോഗികളുടെ എണ്ണം ഉയര്‍ന്നതോടെയാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പുമായി രംഗത്തെത്തിയത്. സംഘടനയുടെ യുറോപ്പ് ഡയറക്ടര്‍ ക്ലുഗാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. യുറോപ്പില്‍ ഏഷ്യയിലും കഴിഞ്ഞയാഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ കോവിഡ് മരണനിരക്ക് ഉയര്‍ന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്ച 1.8 മില്യണ്‍ കോവിഡ് കേസുകളും 24,000 മരണങ്ങളും യുറോപ്പിലും മധ്യ ഏഷ്യയിലുമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുന്‍ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ആറ് ശതമാനവും മരണനിരക്കില്‍ 12 ശതമാനത്തിന്റെയും വര്‍ധനയുണ്ടായിട്ടുണ്ട്.
53 യുറോപ്യന്‍ രാജ്യങ്ങളിലാണ് കോവിഡ് വലിയ ആശങ്ക വിതക്കുന്നത്. ഡെല്‍റ്റ വകഭേദമാണ് വലിയ ആശങ്ക വിതക്കുന്നത്. കോവിഡ് ബാധിച്ച് മരണങ്ങളില്‍ ഭൂരിപക്ഷവും 65നും 75നും ഇടക്ക് പ്രായമുള്ളവരാണ്. വാക്‌സിനേഷനിലെ കുറവും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതുമാണ് രോഗബാധ ഉയരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.