വാഷിങ്ടണ്‍: അമേരിക്കയിലെ മിഷിഗണില്‍ ചെറുവിമാനം തകര്‍ന്നു വീണ് നാലു പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ബീവര്‍ ഐലന്‍ഡിലെ തടാകത്തിലാണ് അപകടം.
മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അപകട കാരണവും അറിവായിട്ടില്ല.
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിന്റെ അന്വേഷണത്തില്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അടക്കം പങ്കാളിയാകും.