പി.പി.ചെറിയാന്‍
വൈസ് കൗണ്ടി: ഇരുപത്തി ഒമ്പതാം ജന്മദിനത്തില്‍ വെര്‍ജീനിയ പോലീസ് ഓഫീസര്‍ മൈക്കിള്‍ ചാന്‍സലല്‍ വെടിയേറ്റു മരിച്ചു.
നവംബര്‍ 13 ശനിയാഴ്ച അടഞ്ഞു കിടന്നിരുന്ന വീട് പരിശോധിക്കാനെത്തിയതായിരുന്നു വെര്‍ജീനിയ ബിഗ് സ്‌റ്റോണ്‍ ഗാഫ് പോലീസ് ഓഫീസര്‍ മൈക്കിള്‍ ചാന്‍സലര്‍.
വാതിലില്‍ മുട്ടിവിളിച്ചപ്പോള്‍ അകത്തുണ്ടായിരുന്ന പ്രതി പോലീസ് ഓഫീസര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ ഓഫീസര്‍ ഡ്രൈവ് വേക്ക് പുറത്തുള്ള ഡിച്ചില്‍ വീണു അല്പ സമയത്തിനകം സംഭവസ്ഥലത്തെത്തിയ മറ്റു ഓഫീസര്‍മാര്‍ അബോധാവസ്ഥയില്‍ കിടന്നിരുന്ന മൈക്കിളിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ശനിയാഴ്ച വൈകീട്ടു മരണം സംഭവിക്കുകയായിരുന്നുവെന്ന് വൈസ് കൗണ്ടി ഷെറീഫ് ഓഫീസ് അറിയിച്ചു.
സംഭവം നടന്ന വീടിനു വെളിയില്‍ പോലീസ് ഓഫീസറുടെ വാഹനവും, മറ്റൊരു വാഹനവും കിടന്നിരുന്നു. ഇതിനകം വെടിവെച്ചുവെന്ന് കരുതുന്ന പ്രതി അവിടെനിന്നും രക്ഷപ്പെട്ടിരുന്നു.
തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തില്‍ ടെന്നിസ്സിയിലെ കിങ്ങ്‌സ്‌പോര്‍ട്ട് ട്രാവല്‍ ഇന്നില്‍ നിന്നും പ്രതിയെന്ന് സംശയിക്കുന്ന 38ക്കാരനെ പിടികൂടിയിട്ടുണ്ട്. വൈകി കിട്ടിയ റിപ്പോര്‍ട്ടനുസരിച്ചു മൈക്കിള്‍ ഡോണിവാന്‍ വൈറ്റ് (33) എന്ന പ്രതിയെയാണ് പോലീസ് അറസ്റ്റു ചെയ്തത്. പ്രൊബേഷന്‍ വയലേഷന് പോലീസ് തിരഞ്ഞു കൊണ്ടിരുന്ന പ്രതിയാണ് വൈറ്റ്. ജന്മദിനത്തില്‍ വിധി തട്ടിയെടുത്ത മൈക്കിളിന്റെ കുടുംബാംഗങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പോലീസ് ചീഫ് സ്റ്റീഫന്‍ ഹാം അഭ്യര്‍ത്ഥിച്ചു.