റോം: ഇറ്റലിയിലെ ‘നൈറ്റ് ഓഫ് പാര്‍ട്ടെ ഗുല്‍ഫ ‘ എന്ന ബഹുമതിപ്പട്ടത്തിന് അര്‍ഹനാകുന്ന ആദ്യ ഭാരതീയന്‍ എന്ന ബഹുമതിയാണ് അദ്ദേഹം കരസ്ഥമാക്കിയത്. പ്രശസ്തമായ സാന്താ ക്രോസിന്റെ ബസിലിക്കയിലും ഫ്‌ലോറന്‍സിലെ പാലാജിയോ ഡി പാര്‍ട്ടെ ഗ്വെല്‍ഫയിലുമായി നടക്കുന്ന പരിപാടിയിലാണ് ഈ ബഹുമതി അദ്ദേഹത്തിന് സമര്‍പ്പിച്ചത്.
തന്റെ സംരംഭങ്ങളും സിനിമകളുമൊക്കെ മാനുഷിക മൂല്യങ്ങളിലും പാരിസ്ഥിതിക സംരക്ഷണത്തിലും അധിഷ്ഠിതമായി കെട്ടിപ്പടുക്കാനുള്ള ഡോ. സോഹന്‍ റോയിയുടെ ശ്രമങ്ങളാണ് ആദരിക്കപ്പെടുന്നതിന് അദ്ദേഹത്തെ അര്‍ഹനാക്കിയത്.
കേരളത്തിലെ ആലപ്പാട് എന്ന പ്രദേശത്തെ അശാസ്ത്രീയ ഖനനവും പാരിസ്ഥിതിക ചൂഷണവും വിഷയമാക്കി അദ്ദേഹം സംവിധാനം ചെയ്ത ‘ബ്ലാക്ക് സാന്‍ഡ് ‘ എന്ന ഡോക്യുമെന്ററി, ഓസ്‌കാര്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിരുന്നു. അദ്ദേഹം നിര്‍മ്മിച്ച ‘മമ് – സൗണ്ട് ഓഫ് പെയിന്‍ ‘ എന്ന ചലച്ചിത്രത്തിന്റെ വിഷയവും പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഒന്നാണ്.
ഒരു പ്രഫഷണല്‍ നേവല്‍ ആര്‍ക്കിടെക്ട് എന്ന നിലയില്‍ പരിസ്ഥിതി സൗഹാര്‍ദ്ദപരമായ സംരംഭങ്ങള്‍ ആരംഭിച്ച് വിജയിപ്പിച്ച് തന്റെ സംരംഭത്തെ ലോകത്തിലെ ഒന്നാം നിരയിലെത്തിച്ച വ്യവസായി കൂടിയാണ് ഡോ. സോഹന്‍ റോയ്. അദ്ദേഹം ചെയര്‍മാനും സിഇഒയുമായ എരീസ് ഗ്രൂപ്പിന്റെ സംരംഭങ്ങളില്‍ ഒന്നായ ഏരീസ് ഗ്രീന്‍ സൊല്യൂഷന്‍സ്, പാരിസ്ഥിതികരംഗത്ത് കപ്പലുകളെ കൂടുതല്‍ പരിസ്ഥിതി സൗഹൃദമാക്കുന്ന ആയിരത്തി അഞ്ഞൂറിലേറെ ‘റിട്രോഫിറ്റ് എഞ്ചിനീയറിങ് പ്രോജക്ടുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിക്കൊണ്ട് ഈ രംഗത്തെ ഒന്നാം നമ്പര്‍ സ്ഥാനം കരസ്ഥമാക്കുകയുണ്ടായി.
തന്റെ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കായി നിരവധി ക്ഷേമ പദ്ധതികള്‍ക്കും അദ്ദേഹം തുടക്കമിട്ടു. ജീവനക്കാരുടെ മാതാപിതാക്കള്‍ക്ക് പ്രതിമാസ പെന്‍ഷന്‍, ജീവിത പങ്കാളിക്ക് ശമ്പളം, പെന്‍ഷനോടുകൂടി നേരത്തെ തന്നെ വിരമിക്കാനുള്ള സൗകര്യം, കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസച്ചെലവുകള്‍, അകാലത്തില്‍ മരണപ്പെട്ടാല്‍ രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ള കുടുംബത്തിന്റെ സംരക്ഷണം, സ്‌കോളര്‍ഷിപ്പ്, സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്ന ജീവനക്കാര്‍ക്ക് പ്രത്യേക പ്രോത്സാഹനമേകുക, വിവിധ സാമൂഹിക സുരക്ഷാ പദ്ധതികള്‍ നടപ്പിലാക്കുക, ജീവനക്കാര്‍ക്കായി അന്‍പത് ശതമാനം ഓഹരികള്‍ മാറ്റിവയ്ക്കുക തുടങ്ങിയവ അവയില്‍ ചിലതാണ്.
ലോക പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കിയുള്ള ഉത്തരവാദിത്ത ഖനനത്തിന്റെ സന്ദേശം ലോകമെങ്ങും പ്രചരിപ്പിച്ചതിന് ബെറ്റര്‍ വേള്‍ഡ് ഫണ്ടിന്റെ അഞ്ചാമത്തെ യൂണിറ്റി പുരസ്‌കാരവും ഡോ. സോഹന്‍ റോയിയ്ക്ക് ലഭിച്ചിരുന്നു.