ന്യൂയോര്‍ക്ക്: ഫഅമേരിക്കയുടെ മുന്‍ പ്രസിഡന്റ് ട്രംപിനു തയ്ക്വാന്‍ഡോ ‘ബ്ലാക്ക് ബെല്‍റ്റ്’.ഫ്‌ളോറിഡയിലെ വീട്ടില്‍ തിങ്കളാഴ്ച രാവിലെ കുക്കിവോണ്‍ അക്കാദമി അധികൃതര്‍ എത്തിയാണ് ആദരസൂചകമായി ട്രംപിന് ബ്ലാക്ക് ബെല്‍റ്റ് സമ്മാനിച്ചത്.
ശക്തമായ പ്രതിരോധം തീര്‍ക്കുന്ന കായികാഭ്യാസമാണ് തയ്ക്വാന്‍ഡോയെന്നു ട്രംപ് പ്രശംസിച്ചു. വീണ്ടും അധികാരത്തിലെത്തിയാല്‍ പാര്‍ലമെന്റില്‍ തയ്ക്വാന്‍ഡോ വേഷത്തിലെത്തുമെന്നും ട്രംപ് ഉറപ്പു നല്‍കി.
ഇതോടെ ബ്ലാക്ക് ബെല്‍റ്റിന്റെ കാര്യത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനും ട്രംപും ഒപ്പത്തിനൊപ്പമെത്തി. 2013ല്‍ ദക്ഷിണകൊറിയ സന്ദര്‍ശനത്തിനിടെ പുടിന് ബ്ലാക്ക് ബെല്‍റ്റ് സമ്മാനിച്ചിരുന്നു.