Friday, January 3, 2025

HomeWorldവിജയിയെ പ്രവചിച്ച് തായ്ലന്‍ഡിലെ ഹിപ്പോ മൂ ഡെംഗ്, കമലയോ, ട്രംപോ

വിജയിയെ പ്രവചിച്ച് തായ്ലന്‍ഡിലെ ഹിപ്പോ മൂ ഡെംഗ്, കമലയോ, ട്രംപോ

spot_img
spot_img

ബാങ്കോക്ക്: ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയിയെ പ്രവചിച്ച് തായ്ലന്‍ഡിലെ വൈറല്‍ കുഞ്ഞു ഹിപ്പോയായ മൂ ഡെംഗ്. ഡെമോക്രാറ്റിക് എതിരാളി കമലാ ഹാരിസിനെ പരാജയപ്പെടുത്തി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആകുമെന്നാണ് തായ്ലന്‍ഡിലെ ഖാവോ ഖിയോ ഓപ്പണ്‍ മൃഗശാലയില്‍ ഹിപ്പോയുടെ പ്രവചനം.

തിങ്കളാഴ്ച പുറത്തുവന്ന വിഡിയോയില്‍ മൃഗശാലയിലെ കുളക്കരയില്‍ ട്രംപിന്റെയും കമല ഹാരിസിന്റെയും പേരെഴുതിയ രണ്ട് ഫ്രൂട്ട് കേക്കുകള്‍ ഒന്നു തിരഞ്ഞെടുക്കാനുള്ള അവസരം നല്‍കിയപ്പോള്‍ ട്രംപിന്റെ പേരെഴുതിയ ഫ്രൂട്ടാണ് കുഞ്ഞു ഹിപ്പോ തിരഞ്ഞെടുത്തത്. അതേ സമയം, കൂടെയുണ്ടായിരുന്ന വലിയ ഹിപ്പോ കമല ഹാരിസിന്റെ പേരെഴുതിയ ഫ്രൂട്ട് കേക്ക് കഴിച്ചു.

2024 ജൂലൈ 10-ന് ജനിച്ച മൂ ഡെങ് എന്ന കുഞ്ഞുഹിപ്പോ സാമൂഹ്യമാധ്യമങ്ങളിലെ സെന്‍സേഷനാണ്. എക്സിലും ടിക്ടോക്കിലുമായി പുറത്തുവന്ന മൂ ഡെങിന്റെ നിരവധി വിഡിയോകള്‍ ഇതിനകം വൈറലാണ്. അടുത്തിടെ ഇതിഹാസ നര്‍ത്തകന്‍ മൈക്കല്‍ ജാക്സന്റെ ഐതിഹാസിക നൃത്തത്തെ അനുസ്മരിപ്പിക്കുന്ന ‘മൂണ്‍വാക്കിലൂടെ’ മൂ ഡെങ് സമൂഹ്യമാധ്യമങ്ങള്‍ കൈയ്യടക്കിയിരുന്നു.

ചരിത്രത്തിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ഇന്നാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അമേരിക്കയിലെ ആദ്യ വനിതാ പ്രസിഡന്റാകാന്‍ മത്സരിക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കമല ഹാരിസും മൂന്നാം തവണയും ഗോദയിലുള്ള മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മത്സരരംഗത്ത് ഒപ്പത്തിനൊപ്പമാണെങ്കിലും അവസാനഘട്ട സര്‍വേ ഫലങ്ങളില്‍ കമല മുന്നിട്ടുനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments