ദുബായ് : ഇസ്രയേൽ വ്യോമാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ പ്രതിരോധ തുരങ്കം നിർമിക്കുന്നു. സിറ്റി സെന്ററിനു സമീപത്തുനിന്ന് ഇമാം ഖുമൈനി ആശുപത്രിയിലേക്കുള്ള മെട്രൊ സ്റ്റേഷനിലേക്ക് ആണ് തുരങ്കം നിർമിക്കുന്നതെന്ന് ഇറാനിലെ ടിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അടിയന്തര വൈദ്യസഹായം ആവശ്യമെങ്കിൽ ഉപയോഗിക്കാനാണ് ഈ സംവിധാനം. ടെഹ്റാനു സമീപമുള്ള മിസൈൽ ഫാക്ടറികളിലും മറ്റു സൈനിക കേന്ദ്രങ്ങളിലുമാണു കഴിഞ്ഞ മാസം ഇസ്രയേൽ ആക്രമണമുണ്ടായത്. ഇത്തരമൊരു സാഹചര്യത്തിൽ ആണ് തുരങ്ക നിർമാണത്തിന് തീരുമാനം.