Thursday, November 21, 2024

HomeWorldമാര്‍ത്തോമ്മാ സഭ പൗരസ്ത്യ, പാശ്ചാത്യ സഭകളെ കൂട്ടിയിണക്കുന്നു: മാര്‍പാപ്പ

മാര്‍ത്തോമ്മാ സഭ പൗരസ്ത്യ, പാശ്ചാത്യ സഭകളെ കൂട്ടിയിണക്കുന്നു: മാര്‍പാപ്പ

spot_img
spot_img

വത്തിക്കാന്‍ സിറ്റി : പൗരസ്ത്യ സഭയെയും പാശ്ചാത്യ സഭയെയും കൂട്ടിയിണക്കുന്ന പാലമാണ് മാര്‍ത്തോമ്മാ സഭയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സഭാ ഐക്യ സംഭാഷണത്തിനായി വത്തിക്കാനിലെത്തിയ മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരുടെ സംഘവുമായി സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

രണ്ടാം വത്തിക്കാന്‍ സമ്മേളനത്തില്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത നിരീക്ഷകനായി പങ്കെടുത്തതും 2022ല്‍ ഇരുസഭകളും തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചതും മാര്‍പാപ്പ അനുസ്മരിച്ചു. സഭാ ഐക്യ സംഭാഷണ പുരോഗതിയില്‍ സംതൃപ്തി രേഖപ്പെടുത്തി. പ്രേഷിത പ്രവര്‍ത്തനങ്ങളെ പറ്റി എക്യുമെനിക്കല്‍ സിനഡ് സമ്മേളിക്കുന്നതു സംബന്ധിച്ച് മാര്‍പാപ്പ പ്രതീക്ഷ പങ്കുവച്ചു.

സഭാ ഐക്യ ബന്ധത്തിന്റെ ഭാഗമായി മാര്‍ത്തോമ്മാ സഭയും ആഗോള കത്തോലിക്കാ സഭയും ആരംഭിച്ച ഡയലോഗിന്റെ തുടര്‍ച്ചയായാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മാര്‍ത്തോമ്മാ സഭയുടെ എപ്പിസ്‌കോപ്പല്‍ സിനഡ് അംഗങ്ങളെ കൂടി കാഴ്ചയ്ക്ക് ക്ഷണിച്ചത്. മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയുടെ നിര്‍ദേശപ്രകാരം ഡോ. ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്തയാണ് പ്രതിനിധി സംഘത്തെ നയിച്ചത്. ഡോ. ഐസക്ക് മാര്‍ പീലക്‌സിനോസ്, ഡോ.ഏബ്രഹാം മാര്‍ പൗലോസ്, ഡോ.മാത്യൂസ് മാര്‍ മക്കാറിയോസ്, ഡോ. തോമസ് മാര്‍ തീത്തോസ്, സഖറിയാസ് മാര്‍ അപ്രേം, ഡോ. ജോസഫ് മാര്‍ ഇവാനിയോസ്, മാത്യൂസ് മാര്‍ സെറാഫിം എന്നിവരാണ് സംഘത്തിലുള്ളത്.

പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വകലാശാല, ഡിക്കാസ്റ്ററെ ഫോര്‍ പ്രമോട്ടിങ് ക്രിസ്ത്യന്‍ യൂണിറ്റി എന്നിവിടങ്ങളില്‍ നടക്കുന്ന പ്രത്യേക യോഗങ്ങളിലും പ്രതിനിധി സംഘം സംബന്ധിക്കും.രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പൊലീത്ത പ്രത്യേക ക്ഷണിതാവായി പങ്കെടുത്തിരുന്നു. അതിനു ശേഷം ആദ്യമായാണ് ഇരു സഭകളും തമ്മില്‍ ഔദ്യോഗികമായ കൂടിക്കാഴ്ചയും നടക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments