മോസ്കോ: റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുട്ടിനെതിരെ വധഭീഷണി മുഴക്കിയതിനും റഷ്യ- യുക്രെയ്ൻ യുദ്ധത്തിനെതിരെ സമൂഹമാധ്യമത്തിലൂടെ പ്രതിഷേധിച്ചതിനും യുവതി അറസ്റ്റിൽ. റഷ്യൻ നാടക സംവിധായികയായ അനസസിയ ബേറെഴിൻസ്കയാണ് അറസ്റ്റിലായത്. എട്ടു വർഷം തടവുശിക്ഷ അനുഭവിക്കണം.
ഇതിനിടെ, റഷ്യൻ സൈനികരെ അപമാനിച്ചതിന് 68 വയസ്സുകാരിയായ ശിശുരോഗ വിദഗ്ധയെ അഞ്ചര വർഷത്തേക്കു തടവിലാക്കാൻ മോസ്കോ കോടതി ഉത്തരവിട്ടു. യുദ്ധത്തിനെതിരെ പ്രതികരിച്ചതിന് ആയിരത്തിൽ പരം ആളുകൾ റഷ്യയിൽ ക്രിമിനൽ കുറ്റവിചാരണ നേരിടുന്നുണ്ട്. 20,000 ൽ ഏറെ പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.