Friday, November 15, 2024

HomeWorldഅനധികൃത സ്വർണഖനനം; ഖനികളുടെ വാതിൽ അടച്ച് ദക്ഷിണാഫ്രിക്ക; പുറത്ത് വരുമ്പോൾ അറസ്റ്റ്

അനധികൃത സ്വർണഖനനം; ഖനികളുടെ വാതിൽ അടച്ച് ദക്ഷിണാഫ്രിക്ക; പുറത്ത് വരുമ്പോൾ അറസ്റ്റ്

spot_img
spot_img

ജൊഹാനസ്ബർഗ് : അനധികൃത സ്വർണ ഖനനത്തിനായി പോയി വടക്കു പടിഞ്ഞാറൻ പ്രവിശ്യയിലെ സ്‌റ്റിൽഫൊണ്ടയ‌ിലെ ഖനിയിൽ കുടുങ്ങിയ 4000 അനധികൃത തൊഴിലാളികൾക്ക് ഒരുതരത്തിലുമുള്ള സഹായം നൽകില്ലെന്ന് സർക്കാർ അറിയിച്ചു. ഉപേക്ഷിക്കപ്പെട്ട സ്വർണഖനികളിൽ അനധികൃത ഖനനത്തിനിറങ്ങിയവരെ പിടികൂടുന്നതിനു സർക്കാർ തന്നെ ഖനിയുടെ പ്രവേശനകവാടം അടയ്ക്കുകയായിരുന്നു. ഭക്ഷണവും വെള്ളവും ഇല്ലാതെ ഗതികെട്ട് പുറത്തുവരുന്ന തൊഴിലാളികളെ അറസ്‌റ്റ് ചെയ്യുമെന്നും മന്ത്രി ഖുംബുദ്സോ എൻഷവേനി അറിയിച്ചു.

അനധികൃത ഖനനത്തിനെതിരായ നടപടിയുടെ ഭാഗമായി വടക്കു പടിഞ്ഞാറൻ പ്രവിശ്യയിലെ ഒട്ടേറെ ഖനികളുടെ പ്രവേശനകവാടം സർക്കാർ അടച്ച് പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. സ്‌റ്റിൽഫൊണ്ട ഖനിയിൽ നിന്ന് പുറത്തുവന്ന 20 പേർ ഉൾപ്പെടെ ആയിരത്തിലേറെ തൊഴിലാളികൾ അറസ്‌റ്റിലായിട്ടുമുണ്ട്. അയൽരാജ്യങ്ങള നിന്നെത്തിയവരാണ് ഇവരിലേറെയും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments