ലണ്ടൻ :ലോകത്തിലെ ഏറ്റവും സുന്ദരനായ കഷണ്ടിക്കാരന്‍, ദി സെക്‌സിയസ്റ്റ് ബാള്‍ഡ്മാന്‍ എന്ന പദവി തുടര്‍ച്ചയായ രണ്ടാം തവണയും വില്യം രാജകുമാരന്. ഹോളിവുഡ് താരങ്ങളെ പോലും പിന്നിലാക്കിയാണ് വെയില്‍സിന്‍റെ രാജകുമാര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. റീബൂട്ട് ഏജന്‍സി നടത്തിയ സര്‍വേയില്‍ 10ല്‍ 9.9 പോയിന്‍റ് അദ്ദേഹത്തിന് ലഭിച്ചു. ഹോളിവുഡ് നടന്‍ ഡ്വെയ്ൻ ജോൺസൺ ആണ് രണ്ടാം സ്ഥാനത്ത്. ഡിജിറ്റല്‍ സര്‍വേ വഴിയായിരുന്നു വിവരശേഖരണം.ADVERTISEMENT2021 മുതലാണ് പരിപാടിയാരംഭിച്ചത്. ആദ്യവര്‍ഷവും 2023ലും വില്യം തന്നെയാിരുന്നു ഒന്നാമന്‍. ഈ വര്‍ഷം ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഓണ്‍ലൈനായി തിരഞ്ഞെടുത്തതു വില്യത്തെയായിരുന്നു. കഷണ്ടിക്കാര്‍ ലോകത്തിലെ ലക്ഷക്കണക്കിന് ആളുകളുടെ മനം കവര്‍ന്നെന്ന് സര്‍വേയ്ക്ക് നേതൃത്വം കൊടുത്ത റീബൂട്ട് ഏജന്‍സിയിലെ സ്റ്റാന്‍ലി ടുക്കി ചൂണ്ടിക്കാട്ടി.മേളത്തിനൊപ്പം കണ്ണിറുക്കി രസിപ്പിച്ചു, തുമ്പിക്കൈ വീശി; കണ്ണൂരിലെ ക്ഷേത്രത്തില്‍ ഇനി എഴുന്നള്ളിപ്പിന് ‘റോബോ കൊമ്പന്‍’- വിഡിയോവില്യമിനെ തേടിയും വര്‍ഷത്തില്‍ 16800 സെര്‍ച്ചുകളാണ് ഗൂഗിളിന് വരുന്നതെന്ന് റീബൂട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് അദ്ദേഹത്തോടുള്ള ആരാധനയുടെ തെളിവാണെന്നും ഏജന്‍സി പറയുന്നു. പ്രിൻസ് വില്ല്യം എന്ന വാക്കിനായിരുന്നു ആവശ്യക്കാർ എറെ. ഷർട്ട്ലെസ്, നേക്കഡ് തുടങ്ങിയ പദങ്ങളായിരുന്നു തുടർന്ന് സെർച്ചിലുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം, വില്യം തന്റെ താടിയില്‍ പുതിയ പരീക്ഷണം നടത്തി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ തന്റെ താടി മകള്‍ ഷാര്‍ലറ്റിനെ കരയിപ്പിച്ചുവെന്നും അതോടെ താടി ഷേവ് ചെയ്തു നീക്കിയെന്നു വില്യം പറഞ്ഞിരുന്നു.
ലോകത്തിലെ ഏറ്റവും സുന്ദരനായ കഷണ്ടിക്കാരൻ വില്യം രാജകുമാരൻ
RELATED ARTICLES