Monday, April 14, 2025

HomeWorldമിസ് യൂണിവേഴ്സ് പട്ടം ഡെന്മാർക്കിൽ നിന്നുള്ള 'ഹ്യൂമൻ ബാർബിക്ക്'

മിസ് യൂണിവേഴ്സ് പട്ടം ഡെന്മാർക്കിൽ നിന്നുള്ള ‘ഹ്യൂമൻ ബാർബിക്ക്’

spot_img
spot_img

2024-ലെ മിസ് യൂണിവേഴ്സ് പട്ടം ഡെന്മാർക്കിൽ നിന്നുള്ള ഹ്യൂമൻ ബാർബിക്ക്. ബാർബി ഡോളുമായുള്ള അസാമാന്യ സാദൃശ്യത്താൽ ഹ്യൂമൻ ബാർബി എന്ന വിളിപ്പേരുള്ള ഡെന്മാർക്ക് സുന്ദരി വിക്ടോറിയ കെയ തീവിൽ​ഗാണ് കിരീടം നേടിയത്. ഡെന്മാർക്കിൽ നിന്ന് മിസ് യൂണിവേഴ്സ് പട്ടംനേടുന്ന ആദ്യത്തെയാളാണെന്ന നേട്ടത്തോടെ ചരിത്രം രചിച്ചിരിക്കുക കൂടിയാണ് ഇരുപത്തിയൊന്നുകാരിയായ വിക്ടോറിയ.

നൈജീരിയയിൽ നിന്നുള്ള ചിഡിമ്മ അഡെറ്റ്ഷിന ഫസ്റ്റ് റണ്ണറപ്പും മെക്സിക്കോയിൽ നിന്നുള്ള മരിയ ഫെർണാണ്ട ബെൽട്രാൻ സെക്കന്റ് റണ്ണറപ്പുമായി. നർത്തകിയും സംരംഭകയുമായ വിക്ടോറിയ ജനിച്ചതും വളർന്നതും ഡെന്മാർക്കിലാണ്. ബിസിനസ്&മാർക്കറ്റിങ്ങിൽ ബിരുദം നേടിയയാളുമാണ്.

മിസ് ഡെന്മാർക്ക് പട്ടം കരസ്ഥമാക്കിയാണ് വിക്ടോറിയ സൗന്ദര്യ മത്സരവേദികളിൽ ഇടംപിടിക്കുന്നത്. 2022-ൽ മിസ് ​ഗ്രാന്റ് ഇന്റർനാഷണലിൽ ടോപ് 20 പട്ടികയിൽ ഇടംനേടിയ കാലത്താണ് വിക്ടോറിയയ്ക്ക് ഹ്യൂമൻ ബാർബി എന്ന ചെല്ലപ്പേര് ലഭിക്കുന്നത്. 2024-ലെ മിസ് യൂണിവേഴ്സ് ‍ഡെൻമാർക്ക് പട്ടവും വിക്ടോറിയ സ്വന്തമാക്കിയിരുന്നു

ഇന്ത്യക്കാരിയായ റിയാ സിൻ​ഗയും മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുത്തിരുന്നു. പ്രാഥമിക റൗണ്ടുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച റിയയ്ക്ക് പക്ഷേ അവസാനപന്ത്രണ്ടു പേരുടെ പട്ടികയിൽ ഇടംനേടാനായില്ല. ​ഗുജറാത്ത് സ്വദേശിയായ റിയാ സിൻ​ഗ മിസ് ടീൻ എർത്ത് 2023 പട്ടവും ദിവാ മിസ് ടീൻ ​ഗുജറാത്ത് 2020 പട്ടവും കരസ്ഥമാക്കിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments