Thursday, November 21, 2024

HomeWorldനൈജീരിയയുടെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങി

നൈജീരിയയുടെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങി

spot_img
spot_img

അബുജ: :നൈജീരിയയുടെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങി. പരമോന്നത ബഹുമതിയായ ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ഓര്‍ഡര്‍ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവിൽ നിന്നുമാണ് ഏറ്റുവാങ്ങിയത്നൈ ജീരിയയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് വലിയ മുന്‍ഗണന നല്‍കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ത്രിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി  നൈജീരിയലെത്തിയ അദ്ദേഹം പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവുമായി ചര്‍ച്ച നടത്തി.

ചര്‍ച്ചകള്‍ക്ക് ശേഷം ഒരു പുതിയ അധ്യായം ആരംഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. 17 വര്‍ഷത്തിനിടെ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നൈജീരിയയില്‍ നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്. കഴിഞ്ഞ മാസമുണ്ടായ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ഇന്ത്യ 20 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ അയച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഞായറാഴ്ച രാവിലെയാണ് പ്രധാനമന്ത്രി നൈജീരിയന്‍ തലസ്ഥാനമായ അബുജയിലെത്തിയത്. 1958ലാണ് ഇന്ത്യയും നൈജീരിയയും തമ്മിലുള്ള നയതന്ത്ര ബന്ധം ആരംഭിച്ചത്. 2007 ഒക്ടോബറില്‍ പ്രധാനമന്ത്രി ആയിരുന്ന ഡോ. മന്‍മോഹന്‍ സിങ് നൈജീരിയ സന്ദര്‍ശിച്ചിരുന്നു. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments