Monday, March 10, 2025

HomeWorldഏറ്റവും പ്രായം കുറഞ്ഞ ഗ്രഹത്തെ കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞര്‍

ഏറ്റവും പ്രായം കുറഞ്ഞ ഗ്രഹത്തെ കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞര്‍

spot_img
spot_img

ട്രാന്‍സിറ്റ് രീതിയിലൂടെ ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും പ്രായം കുറഞ്ഞ ഗ്രഹത്തെ കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞര്‍. IRAS 04125+2902 ബി എന്നാണ് പുതിയ ഗ്രഹത്തിന് നല്‍കിയ പേര്. ഗ്രഹത്തിന് ഏകദേശം മൂന്ന് ദശലക്ഷം വര്‍ഷം മാത്രമേ പഴക്കമുള്ളൂ.

430 പ്രകാശവര്‍ഷം അകലെ നവജാത നക്ഷത്രങ്ങള്‍ നിറഞ്ഞ നക്ഷത്ര നഴ്‌സറിയായ ടോറസ് മോളിക്യുലാര്‍ ക്ലൗഡിലാണ് ഗ്രഹങ്ങളുടെ കൂട്ടത്തിലെ ശിശു വസിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് നാച്വര്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പുതിയ ഗ്രഹത്തിന്റെ പിണ്ഡം വ്യാഴത്തിന്റെ പിണ്ഡത്തിന്റെ മൂന്നിലൊന്നില്‍ താഴെയാണ്. എന്നാല്‍ അതിന് വ്യാഴത്തിന് സമാനമായ വലിപ്പമുണ്ടെന്നാണ് ശാസ്ത്രഞ്ജര്‍ പറയുന്നത്. ഈ ഗ്രഹം ഒടുവില്‍ ഒരു മിനി നെപ്ട്യൂണ്‍ അല്ലെങ്കില്‍ ഒരു സൂപ്പര്‍ ഭൂമി ആയി പരിണമിച്ചേക്കാമെന്നും സൂചനയുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments