കീവ്: യുക്രയിനു നേർക്കുള്ള മിസൈൽ ആക്രമണം റഷ്യ രൂക്ഷമാക്കിയതോടെ യുക്രെയ്ൻ പാർലമെന്റ് സമ്മേളനംറദ്ദാക്കി. രാജ്യമെങ്ങും സുരക്ഷശക്തമാക്കി. വാണിജ്യ സ്‌ഥാപനങ്ങളോട്പ്രവർത്തനം പരിമിതപ്പെടുത്താൻനിർദേശിച്ചു. യുക്രെയ്നിന്റെആവശ്യപ്രകാരം നാറ്റോ നേതൃത്വംചൊവ്വാഴ്ച അടിയന്തര ചർച്ചയ്ക്ക്അംബാസഡർമാരെ വിളിച്ചു. റഷ്യൻസേന ഷഹീദ് ഡ്രോണുകൾ ഉപയോഗിച്ച്സുമിയിൽ വ്യാഴാഴ്‌ച രാത്രി നടത്തിയആക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടു. 12പേർക്കു പരുക്കേറ്റു.
യുക്രെയ്ൻ ബ്രിട്ടിഷ്, യുഎസ് ദീർഘദൂര മിസൈലുകൾ പ്രയോഗിച്ചതിനു തിരിച്ചടിയായി വ്യാഴാഴ്‌ച റഷ്യ അയച്ച മധ്യദൂര ബാലിസ്റ്റിക് മിസൈൽ മധ്യ യുക്രെയ്നിലെ ഡിനിപ്രോയിലാണ് പതിച്ചത്. റഷ്യയിലെ അസ്ട്രഖാൻ പ്രദേശത്തു നിന്നു തൊടുത്ത ഒറേഷ്‌നിക് മിസൈൽ മണിക്കൂറിൽ 13,000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ച് 15 മിനിറ്റിനുള്ളിൽ ഡിനിപ്രോയിൽ പതിച്ചു. 6 പോർമുനകളുണ്ടായിരുന്ന മിസൈലായിരുന്നു ഇത്.