ജറുസലം: ഗാസയില്‍ കഴിഞ്ഞദിവസമുണ്ടായ കനത്ത മഴയില്‍ വന്‍ വെള്ളപ്പൊക്കം. പതിനായിരത്തിലധികം അഭയാര്‍തി കൂടാരങ്ങള്‍ ഒലിച്ചുപോയി.പ്ലാസ്റ്റിക്കും തുണിയും ഉപയോഗിച്ചു കെട്ടിപ്പൊക്കിയ പതിനായിരത്തിലേറെ കൂടാരങ്ങള്‍ ഒലിച്ചുപോയത്. കക്കൂസ് മാലിന്യം കലര്‍ന്ന വെള്ളപ്പൊക്കത്തിലും കടുത്ത ശൈത്യത്തിലും അഞ്ചു ലക്ഷത്തോളം പലസ്തീന്‍കാര്‍ അതീവ ദുരിതാവസ്ഥയിലാണെന്ന് യുഎന്നിന്റെ പലസ്തീന്‍ അഭയാര്‍ഥി സംഘടന (യുഎന്‍ആര്‍ഡബ്യൂഎ) പറഞ്ഞു. പെരുമഴയില്‍ 81ശതമാനം കൂടാരങ്ങളും ഉപയോഗശുന്യമായെന്ന് ഗാസ സിവില്‍ എമര്‍ജന്‍സി സര്‍വീസ് വ്യക്തമാക്കി. ഗാസയില്‍ 1.35 ലക്ഷം ടെന്റുകളിലാണ് പലസ്തീന്‍കാര്‍ കഴിയുന്നത്.
ഇതിനിടെ, റഫയില്‍ ഇസ്രയേല്‍ ബോംബാക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. ജബാലിയയില്‍ 7 പേരും കൊല്ലപ്പെട്ടു. വടക്കന്‍ ഗാസയിലെ ബെയ്ത്ത് ലാഹിയ പട്ടണത്തില്‍ ശേഷിക്കുന്നവരും ഉടന്‍
സ്ഥലം വിടണമെന്ന ലഘുലേഖകള്‍ ഇന്നലെ ഇസ്രയേല്‍ പോര്‍വിമാനങ്ങള്‍ വിതറി. ഈ മേഖലയില്‍ വീടുകളും കെട്ടിടങ്ങളുമെല്ലാം ബുള്‍ഡോസറുകള്‍ ഇടിച്ചുനിരത്തുകയാണ്.