ടോക്കിയോ: റോക്കറ്റ് എൻജിൻ പരീക്ഷണത്തിനു പിന്നാലെ ജപ്പാൻ ബഹിരാകാശ ഏജൻസി കേന്ദ്രത്തിൽ തീ പിടുത്തം. റോക്കറ്റ് എഞ്ചിൻ പരീക്ഷണം പരാജയപ്പെട്ടതിന് പിന്നാലെയാണ് തീപിടുത്തമുണ്ടായത്. എപ്സിലോൺ എസ് റോക്കറ്റ് എഞ്ചിൻ പൊട്ടിത്തെറിച്ച് പൂർണമായും കത്തി നശിച്ചു. ജപ്പാനിലെ തനേഗാഷിമ സ്പേസ് സെന്ററിൽ ചൊവ്വാഴ്‌ച രാവിലെയാണ് സംഭവം. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
മലമുകളിൽ വൻ സ്ഫോടനം നടക്കുന്നതും തീ ഉയരുന്നതുംവീഡിയോയിൽ കാണാം. ലോകത്തിലെ ഏറ്റവുംവലിയ ബഹിരാകാശ പരീക്ഷണരാജ്യങ്ങളിലൊന്നാണ് ജപ്പാൻ .കഴിഞ്ഞ രണ്ട് വർഷത്തിനിടെ രണ്ട് തവണയാണ് ജപ്പാൻ ഇത്തരത്തിലുള്ള പരാജയം നേരിട്ടത്. 2022 ഒക്ടോബറിൽ ജപ്പാൻ ഖര ഇന്ധനമായ എപ്സിലോൺ റോക്കറ്റ് വിക്ഷേപിച്ചതും പരാജയപ്പെട്ടു. 2023 ജൂലൈയിൽ ജപ്പാൻ എയ്റോസ്പേസ് കോർപ്പറേഷൻ വികസിപ്പിച്ച എപ്സിലോൺ റോക്കറ്റ് എഞ്ചിൻ പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചിരുന്നു.