സിഡ്നി: ഓസ്ട്രേലിയയില്‍ രജിസ്റ്റര്‍ ചെയ്യാത്ത മരുന്നുകളുടെ ഇറക്കുമതിക്കും വില്പനക്കും അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയതോടെ കേരളത്തില്‍ നിന്നുള്ള പ്രമുഖ കമ്പനികളുടെ ആയുര്‍വേദ മരുന്നുകള്‍ക്ക് ഓസ്ട്രേലിയയില്‍ ലഭ്യതക്കുറവ് അനുഭവപ്പെട്ടുതുടങ്ങി. ഓസ്ട്രേലിയന്‍ നിയമപ്രകാരം, നിരവധി ടെസ്റ്റുകള്‍ക്ക് ശേഷം മാത്രമേ ആയുര്‍വേദ മരുന്നുകള്‍ വിപണിയില്‍ എത്തിക്കാന്‍ കഴിയുകയുള്ളു.
ഈ സാഹചര്യത്തിലാണ് ഓസ്ട്രേലിയയില്‍ ആദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ ആയുര്‍വേദ മരുന്നു നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്. ഓസ്ട്രേലിയന്‍ മലയാളികളുടെ ഉടമസ്ഥതയിലുള്ള ങലറരൗൃല (ംംം.ാലറരൗൃല.രീാ.മൗ) എന്ന ബ്രാന്‍ഡില്‍ ആണ് ആയുര്‍വേദ മരുന്നുകള്‍ വിപണിയില്‍ എത്തുന്നത്.
വിവിധ തരം കഷായങ്ങളും, അരിഷ്ടങ്ങളും, ചൂര്‍ണങ്ങളും ഇനി മലയാളികളെ പോലെ വിദേശികള്‍ക്കും സുപരിചിതമാകും. ഓസ്ട്രേലിയയില്‍ നിര്‍മിച്ച ആയുര്‍വേദ മരുന്നുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും കയറ്റുമതി ചെയ്യും. ഇപ്പോള്‍ വിപണിയിലിറക്കിയിരിക്കുന്നത് ഠഏഅ രജിസ്‌ട്രേഷന്‍ ലഭിച്ചിട്ടുള്ള 4 കഷായങ്ങളാണ്.
വരും മാസങ്ങളില്‍ കൂടുതല്‍ ആയുര്‍വേദ മരുന്നുകള്‍ ലഭ്യമാകുമെന്ന് ങലറരൗൃല അറിയിച്ചു. മരുന്നുകളുടെ വിപണന ഉദ്ഘാടനം സിഡ്നിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കോണ്‍സല്‍ സഞ്ജയ് കുമാര്‍ മുളുക നിര്‍വ്വഹിച്ചു.
ഓസ്ട്രേലിയ ഇന്ത്യ ബിസിനസ് കൗണ്സിലിന്റെ ചടണ സ്റ്റേറ്റ് പ്രസിഡന്റ് ഇര്‍ഫാന്‍ മാലിക്, ചകഇങ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ: ഡെന്നിസ് ചാങ്, ചകഇങഅറഷൗിര േകിറൗേെൃ്യ ളലഹഹീം ഡോ: ദിലീപ് ഘോഷ് ഉള്‍പ്പെടെ നിരവധിയാളുകള്‍ ചടങ്ങില്‍ പങ്കെടുത്തു.
കൂടാതെ കേരള അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ: വേണു വാസുദേവന്‍ ഓണ്‍ലൈനായി പ്രോഗ്രാമില്‍ പങ്കെടുത്തു. ഇന്ത്യയുടെ പാരമ്പര്യ സ്വത്തായ ആയുര്‍വേദം ആഗോള തലത്തിലേക്ക് ഉയരുന്നത് എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനകരമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത ഓസ്ട്രേലിയയിലെ ആയുര്‍വേദ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.