ടെന്നസി: അമേരിക്കയില്‍ വീശിയടിച്ച ചുഴലിക്കൊടുങ്കാറ്റിനെത്തുടര്‍ന്ന് ഇല്ലിനോയിസിലും ടെന്നിസിയിലും യുഎസ് പ്രസിഡന്റ് ജോ ബൈഡന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഡിസംബര്‍ പത്തിന് ഇല്ലിനോയിസിലും ടെന്നിസിയിലും വീശിയടിച്ച ചുഴലിക്കൊടുങ്കാറ്റില്‍ കനത്ത നാശനഷ്ടമാണുണ്ടായത്.
സംസ്ഥാനങ്ങള്‍ക്കു ഫെഡറല്‍ സഹായം നല്‍കാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി (എഫ്ഇഎംഎ) ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. വെള്ളി, ശനി ദിവസങ്ങളിലാണു കനത്ത നാശനഷ്ടമുണ്ടായത്.
ഇല്ലിനോയിസ്, മിസൗറി, അര്‍ക്കന്‍സാസ്, കെന്റക്കി, ടെന്നിസി സംസ്ഥനങ്ങളിലാണു കനത്ത നാശനഷ്ടമുണ്ടായത്. ഇതുവരെ എഴുപത്തഞ്ചിലേറെ മരണം റിപ്പോര്‍ട്ട് ചെയ്തു.
