Friday, October 18, 2024

HomeWorld270 പേര്‍ കൊല്ലപ്പെട്ട ലോക്കര്‍ബീ സ്ഫോടനം; 34 വര്‍ഷത്തിനുശേഷം പ്രതി പിടിയില്‍

270 പേര്‍ കൊല്ലപ്പെട്ട ലോക്കര്‍ബീ സ്ഫോടനം; 34 വര്‍ഷത്തിനുശേഷം പ്രതി പിടിയില്‍

spot_img
spot_img

ഗ്ലാസ്ഗോ: 270 പേര്‍ കൊല്ലപ്പെട്ട ലോക്കര്‍ബീ വിമാനസ്ഫോടനക്കേസില്‍ പ്രതിയായ ലിബിയന്‍ പൗരന്‍ അബു അജിലാ മസൂദ് 34 വര്‍ഷങ്ങള്‍ക്കുശേഷം അമേരിക്കന്‍ അധികൃതരുടെ കസ്റ്റഡിയിലായെന്ന് സ്കോട്ടിഷ് വൃത്തങ്ങള്‍ അറിയിച്ചു.വിമാനത്തില്‍ സ്ഥാപിച്ച ബോംബ് നിര്‍മിച്ചത് ഇയാളാണെന്ന് ആരോപിക്കപ്പെടുന്നു.

ലിബിയയിലെ ഒരു സായുധ ഗ്രൂപ്പ് കഴിഞ്ഞമാസം മസൂദിനെ തട്ടിക്കൊണ്ടുപോയതായി വാര്‍ത്തകളുണ്ടായിരുന്നു. ഇയാളെ അമേരിക്കയ്ക്കു കൈമാറാനുള്ള നീക്കത്തിന്‍റെ ഭാഗമായിട്ടാണിതെന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു.

1988 ഡിസംബര്‍ 21ന് ലണ്ടനില്‍നിന്ന് അമേരിക്കയിലേക്കു പറന്ന പാന്‍അമേരിക്കന്‍ കന്പനിയുടെ വിമാനം സ്കോട്‌ലന്‍ഡിലെ ലോക്കര്‍ബീ പട്ടണത്തിനു മുകളില്‍വച്ച്‌ സ്ഫോടനത്തില്‍ തകര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന 259 പേരും അവശിഷ്ടങ്ങള്‍ പതിച്ച്‌ 11 പേരും കൊല്ലപ്പെടുകയായിരുന്നു.

നെതര്‍ലന്‍ഡില്‍ പ്രത്യേകമായി ഒരുക്കിയ സ്കോട്ടിഷ് കോടതിയില്‍ നടന്ന വിചാരണയ്ക്കൊടുവില്‍ 2001ല്‍ ലിബിയന്‍ ഇന്‍റലിജന്‍സ് ഓഫീസറായിരുന്ന അല്‍ മഗ്രാഹി 27 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ കാന്‍സര്‍ ബാധിതനായ ഇയാളെ സ്കോട്ടിഷ് സര്‍ക്കാര്‍ 2009ല്‍ മോചിപ്പിക്കുകയും 2012ല്‍ ലിബിയയില്‍വച്ച്‌ മരിക്കുകയും ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments