Friday, October 18, 2024

HomeWorldപാശ്ചാത്യ സഖ്യ കക്ഷികളോട് സഹായം തേടി സെലന്‍സ്‌കി

പാശ്ചാത്യ സഖ്യ കക്ഷികളോട് സഹായം തേടി സെലന്‍സ്‌കി

spot_img
spot_img

കീവ്: റഷ്യന്‍ ആക്രമണം യുക്രെയിനില്‍ നിരന്തരം പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കെ പാശ്ചാത്യ സഖ്യ കക്ഷികളോട് സഹായാഭ്യര്‍ത്ഥന നടത്തി യുക്രെയിന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി.

കഴിഞ്ഞ ദിവസം യുക്രെയിന്‍ നഗരം ഖേഴ്സണില്‍ റഷ്യ നടത്തിയ ഷെല്ലാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും അ‌ഞ്ച് പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. റഷ്യന്‍ സൈന്യത്തില്‍ നിന്ന് ഖേഴ്സണ്‍ പ്രവിശ്യ കഴിഞ്ഞ മാസമാണ് യുക്രെയിന്‍ പിടിച്ചെടുത്തത്. ശേഷം നിരന്തരമായ ആക്രമണങ്ങളാണ് റഷ്യന്‍ സൈന്യം നടത്തിക്കൊണ്ടിരിക്കുന്നത്.

ആക്രമണം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ ജി സെവന്‍ രാജ്യങ്ങളോട് കൂടുതല്‍ ആയുധങ്ങള്‍ രാജ്യത്തേയ്ക്കയക്കണമെന്ന അഭ്യര്‍ത്ഥനയുമായി യുക്രെയിന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി. രണ്ട് ബില്യണ്‍ ക്യൂബിക് മീറ്റര്‍ പ്രകൃതി വാതകം അധികമായി ലഭ്യമാക്കണമെന്നും ആധുനിക ടാങ്കുകള്‍. പീരങ്കി യൂണിറ്റുകള്‍, ഷെല്ലുകള്‍, ദീര്‍ഘദൂര ആയുധങ്ങള്‍ എന്നിവ നല്കണമെന്നും സര്‍ക്കാരിനെ സഹായിക്കണമെന്നും യുക്രെയിന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി ജി 7 രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

ജര്‍മ്മനിയുടെ നേതൃത്വത്തില്‍ നടന് ജി സെവന്‍ രാജ്യങ്ങളുടെ വീഡിയോ കോണ്‍ഫറന്‍സില്‍ യുദ്ധത്തിനെതിരെ നയതന്ത്ര പരിഹാരം കാണണമെന്ന് സെലന്‍സ്കി ആവശ്യപ്പെട്ടിരുന്നു, അതിനായി റഷ്യ ഒരു ചുവടുവയ്പ് നടത്തണമെന്നും അദ്ദേഹം പറഞ്ഞു. റഷ്യ യുക്രെയിനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുകയാണെങ്കില്‍ അത് ശത്രുതയുടെ അന്ത്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സേനയെ ഈ ക്രിസ്മസിലെങ്കിലും പിന്‍വലിക്കുമെന്ന് താന്‍ കരുതുന്നു. അങ്ങനെ ചെയ്യാതിരിക്കാനുള്ള ഒരു കാരണവും താന്‍കാണുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം യുക്രെയിന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കിയുടെ സമാധാന ശ്രമം നിരസിച്ച റഷ്യ യുക്രെയിന്‍ യാത്ഥാര്‍ത്ഥ്യം അംഗീകരിക്കണമെന്ന് പറഞ്ഞു. യാഥാര്‍ത്ഥ്യങ്ങള്‍ കണക്കിലെടുക്കാതെ പുരോഗമനം ഉണ്ടാകില്ലെന്ന് ക്രെലിന്‍ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments