Tuesday, April 1, 2025

HomeWorldസീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭരാജ് ജയില്‍ മോചിതനാകുന്നു

സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭരാജ് ജയില്‍ മോചിതനാകുന്നു

spot_img
spot_img

കാഠ്മണ്ഡു: സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭരാജ് ജയില്‍ മോചിതനാകുന്നു. ചാള്‍സ് ശോഭരാജിനെ ജയില്‍ മോചിതനാക്കാന്‍ നേപ്പാള്‍ സുപ്രീംകോടതി ഉത്തരവിട്ടു. 2003 മുതല്‍ നേപ്പാളിലെ ജയിലില്‍ കഴിയുകയാണ് ചാള്‍സ് ശോഭരാജ്.

പ്രായം കണക്കിലെടുത്താണ് ജയില്‍ മോചിതനാക്കാനുള്ള കോടതിയുടെ തീരുമാനം. നിലവില്‍ 78 വയസ്സാണ് ചാള്‍സ് ശോഭരാജിന്. ജയില്‍ മോചിതനായി 15 ദിവസത്തിനുള്ളില്‍ ഇയാളെ നാട്ടിലേക്ക് തിരികെ അയക്കാനും കോടതി നിര്‍ദ്ദേശിച്ചു.

കാഠ്മണ്ഡുവിലെ സെന്‍ട്രല്‍ ജയിലിലാണ് ചാള്‍സ് ശോഭരാജിനെ പാര്‍പ്പിച്ചിരുന്നത്. കള്ളപാസ്‌പോര്‍ട്ടില്‍ രാജ്യത്തേക്ക് കടന്ന കുറ്റത്തിനും, അമേരിക്കന്‍ വിനോദ സഞ്ചാരികളായ രണ്ട് പേരെ കൊലപ്പെടുത്തിയതിനുമാണ് നേപ്പാള്‍ ഭരണകൂടം ഇയാളെ ജയിലില്‍ അടച്ചത്. അമേരിക്കന്‍ പൗരന്മാരെ കൊലപ്പെടുത്തിയതിന് 20 വര്‍ഷവും, വ്യാജപാസ്‌പോര്‍ട്ട് ഉപയോഗിച്ച്‌ രാജ്യത്തേക്ക് കടന്നതിന് ഒരു വര്‍ഷവും ചേര്‍ത്ത് മൊത്തം 21 വര്‍ഷത്തെ തടവാണ് കോടതി വിധിച്ചത്. നിലവില്‍ 19 വര്‍ഷം പൂര്‍ത്തിയായി. ഇതോടെയായിരുന്നു ഇയാളെ ജയില്‍ മോചിതനാകാന്‍ കോടതി ഉത്തരവിട്ടത്.

1975 ല്‍ കാഠ്മണ്ഡു, ഭക്താപൂര്‍ ജില്ലാ കോടതികളാണ് കുറ്റക്കാരനാെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments