Wednesday, April 2, 2025

HomeWorldഫ്രാന്‍സിലെ കുര്‍ദിഷ് സാംസ്കാരിക കേന്ദ്രത്തില്‍ വെടിവെപ്പ്; 3 പേര്‍ കൊല്ലപ്പെട്ടു

ഫ്രാന്‍സിലെ കുര്‍ദിഷ് സാംസ്കാരിക കേന്ദ്രത്തില്‍ വെടിവെപ്പ്; 3 പേര്‍ കൊല്ലപ്പെട്ടു

spot_img
spot_img

പാരീസ്: സെന്‍ട്രല്‍ പാരീസിലെ കുര്‍ദിഷ് സാംസ്കാരിക നിലയത്തില്‍ വെടിവെപ്പ്. അജ്ഞാതനായ അക്രമി നടത്തിയ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

വെടിവെപ്പ് നടത്തിയ 69 വയസ്സുകാരനെ ഫ്രഞ്ച് പോലീസ് പിടികൂടി. കുര്‍ദുകളെ ലക്ഷ്യമാക്കി നടന്ന ആക്രമണം രാഷ്‌ട്രീയവും മതപരവും വംശീയവുമാണെന്ന് കുര്‍ദിഷ് നേതാക്കള്‍ ആരോപിച്ചു. കഴിഞ്ഞ വര്‍ഷം ഒരു അഭയാര്‍ത്ഥി ക്യാമ്ബില്‍ ആക്രമണം നടത്തിയതുള്‍പ്പെടെ നിരവധി രാഷ്‌ട്രീയ ആക്രമണ കേസുകളില്‍ പ്രതിയായിരുന്നു അറസ്റ്റിലായ വ്യക്തിയെന്ന് അധികൃതര്‍ അറിയിച്ചു. ഇയാളുടെ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. ആക്രമണം നടന്ന സ്ഥലം നിലവില്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments