Monday, December 23, 2024

HomeWorldMiddle Eastഗസ്സയിലെ ആക്രമണം വംശീയ ഉന്മൂലനം ലക്ഷ്യമിട്ടാണെന്ന് ഇസ്രായേൽ മുൻ പ്രതിരോധ മന്ത്രി മോഷെ യാലോൺ

ഗസ്സയിലെ ആക്രമണം വംശീയ ഉന്മൂലനം ലക്ഷ്യമിട്ടാണെന്ന് ഇസ്രായേൽ മുൻ പ്രതിരോധ മന്ത്രി മോഷെ യാലോൺ

spot_img
spot_img

ജ​റു​​സ​ലം: ഗ​സ്സ​യി​ലെ ആ​ക്ര​മ​ണം വം​ശീ​യ ഉ​ന്മൂ​ല​നം ല​ക്ഷ്യ​മി​ട്ടാ​ണെ​ന്ന് ഇ​സ്രാ​യേ​ൽ മു​ൻ പ്ര​തി​രോ​ധ മ​ന്ത്രി മോ​ഷെ യാ​ലോ​ൺ. ഗ​സ്സ​യി​ൽ അ​ധി​നി​വേ​ശം ന​ട​ത്താ​നും വം​ശീ​യ ഉ​ന്മൂ​ല​ന​ത്തി​ലൂ​ടെ ഇ​സ്രാ​യേ​ലി​​നോ​ട് കൂ​ട്ടി​ച്ചേ​ർ​ക്കാ​നും തീ​വ്ര വ​ല​തു​പ​ക്ഷ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​താ​യും പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വി​ന്റെ ഭ​ര​ണ​കൂ​ട​ത്തി​ൽ 2016 വ​രെ പ്ര​തി​രോ​ധ മ​ന്ത്രി​യാ​യി​രു​ന്ന അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​ത്ത​ര ഗ​സ്സ​യി​ലെ പ​ട്ട​ണ​ങ്ങ​ളാ​യ ബൈ​ത് ഹാ​നൂ​ൻ, ബൈ​ത് ലാ​ഹി​യ, ജ​ബ​ലി​യ അ​ഭ​യാ​ർ​ഥി ക്യാ​മ്പ് എ​ന്നി​വ ഇ​സ്രാ​യേ​ൽ സൈ​ന്യം അ​ട​ക്കു​ക​യും സ​ഹാ​യ വി​ത​ര​ണം പൂ​ർ​ണ​മാ​യും വി​ല​ക്കു​ക​യും ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് യാ​ലോ​ണി​ന്റെ പ്ര​തി​​ക​ര​ണം.

ഇ​സ്രാ​യേ​ലി​ലെ പ്രാ​ദേ​ശി​ക മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് നെ​ത​ന്യാ​ഹു​വി​ന്റെ ക​ടു​ത്ത വി​മ​ർ​ശ​ക​ൻ​കൂ​ടി​യാ​യ യാ​ലോ​ണി​​ന്റെ വെ​ളി​പ്പെ​ടു​ത്ത​ൽ. ബൈ​ത് ലാ​ഹി​യ ഇപ്പോ​ൾ ഇ​ല്ല, ബൈ​ത് ഹാ​നൂ​നും ഇ​ല്ല.

ഇ​സ്രാ​യേ​ൽ സൈ​ന്യം ഇ​പ്പോ​ൾ ജ​ബ​ലി​യ​യി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്. അ​വ​ർ യ​ഥാ​ർ​ഥ​ത്തി​ൽ പ്ര​ദേ​ശ​ത്തു​നി​ന്ന് അ​റ​ബി​ക​ളെ ഉ​ന്മൂ​ല​നം ചെ​യ്യു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യക്ത​മാ​ക്കി. ഗ​സ്സ​യി​ലെ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം യു​ദ്ധ​ക്കു​റ്റ​മാ​ണെ​ന്നും ഞാ​യ​റാ​ഴ്ച ഇ​സ്രാ​യേ​ൽ റേ​ഡി​യോ​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ യാ​ലോ​ൺ കൂ​ട്ടി​ച്ചേ​ർ​ത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments