മനില: സമുദ്രനിരപ്പില്‍ നിന്ന് 8,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. മധ്യ ഫിലിപ്പീൻസിലെ നീഗ്രോസ് ദ്വീപില്‍ സ്ഥിതി ചെയ്യുന്ന കാൻലോണ്‍ ആണ് പൊട്ടിത്തെറിച്ചത്.
സംഭവത്തിന് പിന്നാലെ അന്തരീക്ഷത്തില്‍ പുക പടർന്നിരിക്കുകയാണ്. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പുകപടലം മാറിയിട്ടില്ല. സമീപ പ്രദേശത്തുള്ളവരെ ഒഴിപ്പിക്കാൻ സർക്കാർ ഉത്തരവിട്ടു. കാൻലോണ്‍ പർവതനിരയില്‍ നിന്ന് ആറ് കിലോമീറ്റർ ചുറ്റളവിലുള്ളവരോടാണ് ഒഴിയാൻ നിർദ്ദേശിച്ചിരിക്കുന്നത്. ഫിലിപ്പീൻസില്‍ സജീവമായിട്ടുള്ള 24 അഗ്നിപർവ്വതങ്ങളിലൊന്നാണ് കാൻലോണ്‍.