മോസ്കോ:അസോവ് കടലിലെ റഷ്യൻ സൈനിക കേന്ദ്രം ലക്ഷ്യമിട്ട് യുഎസ് നിർമിത സൂപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ‘അറ്റാകംസ്’ വീണ്ടും യുക്രെയ്ൻ പ്രയോഗിച്ചെന്ന് യുക്രെയ്ൻ പറഞ്ഞു. 6 മിസൈലുകളും വെടിവച്ചു വീഴ്ത്തിയെന്നും അറിയിച്ചു.
മധ്യദൂര ഹൈപ്പർ സോണിക് മിസൈൽ ‘ഒറെഷ്നിക്’ കൊണ്ട് യുക്രെയ്നിനു തിരിച്ചടി നൽകുമെന്നു റഷ്യ മുന്നറിയിപ്പു നൽകി. യുഎസ്, ബ്രിട്ടിഷ് ദീർഘദൂര മിസൈലുകൾ യുക്രെയ്ൻ സൈന്യം നവംബർ 19ന് ആണ് ആദ്യം റഷ്യയ്ക്കു നേരെ പ്രയോഗിച്ചത്. ഇതിനു തിരിച്ചടിയായി നവംബർ 21ന് ‘ഒറെഷ്നിക്’ മിസൈൽ ഉപയോഗിച്ച് റഷ്യ തിരിച്ചടിച്ചിരുന്നു.